വേളാങ്കണ്ണി എക്സ്പ്രസിന് സ്വീകരണം നല്കി
1573962
Tuesday, July 8, 2025 2:53 AM IST
ചങ്ങനാശേരി: കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ശ്രമഫലമായി പുതുതായി അനുവദിച്ച എല്‍എച്ച്ബി കോച്ച് ഉപയോഗിച്ച് നടത്തുന്ന എറണാകുളം വേളാങ്കണ്ണി എക്സ്പ്രസിന്റെ ആദ്യയാത്രയില്‍ ട്രെയിനിന് ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി.
വേളാങ്കണ്ണി എക്സ്പ്രസിന്റെ രണ്ട് കമ്പാര്‍ട്ടുമെന്റുകള്‍ പ്രകൃതിസൗന്ദര്യം
ആസ്വദിക്കുന്ന രീതിയില്‍ സജ്ജമാക്കും
ചങ്ങനാശേരി: പരമ്പരാഗത ഐസിഎഫ് കോച്ചുകളില്‍ സര്‍വീസ് നടത്തിയിരുന്ന എറണാകുളം വേളാങ്കണ്ണി എക്സ്പ്രസ് യാത്ര കൂടുതല്‍ സുഖകരമാകുന്നതിനായി ആധുനിക എല്‍എച്ച്ബി കോച്ചുകള്‍ ഉപയോഗിച്ച് സര്‍വീസ് ആരംഭിച്ചു.
ഇക്കാര്യം ആവശ്യപ്പെട്ട് നേരത്തെ കൊടിക്കുന്നില്‍ സുരേഷി എംപി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. എഴുകോണ്‍, ആവണീശ്വരം എന്നീ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടുന്ന മുറയ്ക്ക് ട്രെയിനില്‍ 22 കോച്ചുകള്‍ ഏര്‍പ്പെടുത്തുമെന്നും താമസിക്കാതെ ദിവസവും സര്‍വീസ് നടത്തുന്ന ഡെയിലി എക്സ്പ്രസ് ട്രെയിനായി എറണാകുളം വേളാങ്കണ്ണി എക്സ്പ്രസ് മാറുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.
പുനലൂര്‍ മുതല്‍ ചെങ്കോട്ടവരെയുള്ള സഹ്യപര്‍വത നിരയിലെ പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്ന രീതിയില്‍ ഈ ട്രെയിനിന്റെ രണ്ട് കമ്പാര്‍ട്ടുമെന്റുകള്‍ സജ്ജമാക്കും.