റബർമരങ്ങൾ വൈദ്യുതിലൈനിലേക്ക് ചാഞ്ഞുനിൽക്കുന്നതു ഭീഷണിയാകുന്നു
1573847
Monday, July 7, 2025 11:19 PM IST
പൊൻകുന്നം: റബർമരങ്ങൾ വൈദ്യുതി ലൈനിലേക്ക് ചാഞ്ഞു നിൽക്കുന്നത് ഭീഷണിയാകുന്നു. ഇരുപതാംമൈൽ പുളിക്കൽ ഗേറ്റ്-പന്നിക്കുഴി റോഡിലാണ് റബർ മരങ്ങൾ ഭീഷണിയാകുന്നത്. ചെറിയ കാറ്റ് വീശിയാൽ പോലും ലൈനിലേക്ക് മരങ്ങൾ ഒടിഞ്ഞു വീഴുന്നത് പതിവാണ്.
കഴിഞ്ഞ ദിവസം ലൈനിൽ മരം വീണതിനെത്തുടർന്ന് മൂന്നു ദിവസത്തോളം വൈദ്യുതി മുടങ്ങിയിരുന്നു. അപകടാവസ്ഥയിലുള്ള മരങ്ങൾ വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ചിറക്കടവ് പഞ്ചായത്ത് സെക്രട്ടറിക്കും വാർഡ് മെംബർക്കും കഴിഞ്ഞദിവസം പരാതി നൽകിയിരുന്നു. എന്നാൽ, ഇരുവരെ നടപടിയായിട്ടില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു.