സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്
1573848
Monday, July 7, 2025 11:19 PM IST
കോരുത്തോട്: കരുണാഭവൻ മെഡിക്കൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കോരുത്തോട് കരുണാഭവൻ മെഡിക്കൽ സെന്ററിൽ നടത്തിയ മെഡിക്കൽ ക്യാമ്പ് സെന്റ് ജോർജ് പള്ളി അസി. വികാരി ഫാ. നോയൽ കളപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു.
മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി അഡ്മിനിസ്ട്രേറ്റർ ഫാ. ദീപു പുത്തൻപുര അധ്യക്ഷത വഹിച്ചു. ആരാധനാ സന്യാസിനി സമൂഹം കാഞ്ഞിരപ്പള്ളി പ്രൊവിൻഷ്യൽ സിസ്റ്റർ അമല കിടങ്ങത്താഴെ മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആൻഡ്രൂസ് പേഴുംകാട്ടിൽ, കരുണാഭവൻ മെഡിക്കൽ സെന്റർ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ക്ലെറിൻ, കോരുത്തോട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ടോംസ് കുര്യൻ എന്നിവർ പ്രസംഗിച്ചു.
ക്യാന്പിൽ ജനറൽ മെഡിസിൻ, ഗൈനക്കോളജി, ശിശുരോഗം, അസ്ഥിരോഗം, ഇഎൻടി, ശ്വാസകോശ രോഗം തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നു. ഫിസിയോതെറാപ്പി വിഭാഗത്തിന്റെ വിവിധ സേവനങ്ങളും രക്തഗ്രൂപ്പ് നിർണയം, പ്രമേഹ പരിശോധന, കൊളസ്ട്രോൾ പരിശോധന തുടങ്ങിയ ലാബ് സേവനങ്ങളും ക്യാമ്പിനോടനുബന്ധിച്ച് സൗജന്യമായി ലഭ്യമാക്കി.