കെവിഎംഎസ് കവലയിൽ ദേശീയപാതയോരം കാടുമൂടി
1573846
Monday, July 7, 2025 11:19 PM IST
പൊൻകുന്നം: കെവിഎംഎസ് കവല മുതൽ ഗവൺമെന്റ് ഹൈസ്കൂൾ വരെയുള്ള ഭാഗത്ത് നടപ്പാതയും ഓടയുടെ മുകളിലെ സ്ലാബും മൂടി കാടുവളർന്നു.
നാലു വർഷത്തിനിടെ മൂന്നുപേർ അപകടത്തിൽ മരിച്ച ഭാഗത്ത് ഇപ്പോൾ കാൽനടയാത്രക്കാർ റോഡിലൂടെ ഇറങ്ങി നടക്കേണ്ട ഗതികേടിലാണ്. സദാസമയവും കാൽനടയാത്രക്കാരുടെ തിരക്കാണിവിടെ.
പൊൻകുന്നം ഗവ. വിഎച്ച്എസ്എസിലെ വിദ്യാർഥികൾ രാവിലെയും വൈകുന്നേരവും കൂട്ടമായി നടന്നുപോകുന്ന ഭാഗത്തെ നടപ്പാതയിലെ കാടുതെളിക്കാൻ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ദേശീയപാതയോരം തെളിക്കാൻ ദേശീയപാതാവിഭാഗം തയാറാകുന്നില്ലെന്ന് കാലങ്ങളായി വ്യാപാരികളും പൊതുജനങ്ങളും പരാതിപ്പെടുന്നതാണ്.