പ്രതിഷേധ മാർച്ചും ധർണയും നടത്തി
1574153
Tuesday, July 8, 2025 9:36 PM IST
മുണ്ടക്കയം: ആരോഗ്യ മേഖലയോടുള്ള സംസ്ഥാന സർക്കാരിന്റെ അനാസ്ഥയ്ക്കെതിരേയും കോട്ടയം മെഡിക്കൽ കോളജ് ദുരന്തത്തിന് ഉത്തരവാദികളായ മന്ത്രി വീണാ ജോർജും മന്ത്രി വി.എൻ. വാസവനും രാജിവയ്ക്കണമെന്നാവശ്യപ്പെട്ടും കോൺഗ്രസ് മുണ്ടക്കയം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. കല്ലേപാലം ജംഗ്ഷനിൽനിന്നു കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ബിനു മറ്റക്കരയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിഷേധ മാർച്ച് മുണ്ടക്കയം ഗവൺമെന്റ് ആശുപത്രി പടിക്കൽ ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പ്രകാശ് പുളിക്കൻ, റോയ് കപ്പലുമാക്കൽ, കെ.എം. നൈസാം, രഞ്ജു തോമസ്, നാസർ പനച്ചി, വസന്ത് തെങ്ങുംപള്ളി, വിജയമ്മ ബാബു, സലിം കണ്ണങ്കര, ടി.ജെ. ജോൺസൺ, ടി.വി. ജോസഫ്, എൻ.ആർ. സുരേഷ്, ബി. ജയചന്ദ്രൻ, റെജി അമ്പാറ, ബെന്നി ചേറ്റുവഴി, ടി.ടി. സാബു, ജോമോൻ നീറുവേലി, ഷാജി തുണ്ടിയിൽ, ജാൻസി സാബു, ഏലമ്മ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.