"പുഞ്ചിരി' കാരുണ്യ പദ്ധതിയുമായി പിവൈഎംഎ
1574152
Tuesday, July 8, 2025 9:36 PM IST
വിഴിക്കത്തോട്: പിവൈഎംഎ ലൈബ്രറി പാലിയേറ്റീവ് വിഭാഗത്തിന്റെ "പുഞ്ചിരി' കാരുണ്യ പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്തു. പാവപ്പെട്ട കിടപ്പുരോഗികൾക്ക് ചികിത്സാസഹായം നൽകുന്ന പദ്ധതിയാണ് പുഞ്ചിരി.
താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. ബാബു ലാൽ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം പൊൻകുന്നം സെയ്ദ്, ലൈബ്രറി കൗൺസിൽ കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് ബി. ഹരികൃഷ്ണൻ, പഞ്ചായത്ത് മെംബർ സിന്ധു സോമൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, പിവൈഎംഎ പ്രസിഡന്റ് കെ.കെ. പരമേശ്വരൻ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളായ ടി.കെ. രാമചന്ദ്രൻ നായർ, സന്തോഷ് മഞ്ഞാക്കൻ എന്നിവർ പ്രസംഗിച്ചു.
പദ്ധതിയുടെ ആദ്യ ഗഡുവിന്റെ ചെക്ക് മറ്റത്തിൽ മെഡിക്കൽ സ്റ്റോർ ഉടമയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൈമാറി.