ആരോഗ്യമേഖലയുടെ അനാരോഗ്യം അതിഗുരുതരം: ടോമി കല്ലാനി
1574144
Tuesday, July 8, 2025 9:36 PM IST
പാലാ: കേരളത്തിലെ ആരോഗ്യ മേഖലയുടെ അനാരോഗ്യം അതിഗുരുതരമെന്നും അതിനു തെളിവാണ് മന്ത്രി സജി ചെറിയാന്റെ തുറന്നുപറച്ചിലെന്നും കെപിസിസി നിര്‍വാഹക സമിതി അംഗം ടോമി കല്ലാനി. ആരോഗ്യമേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണനയ്ക്കും അനാസ്ഥയ്ക്കുമെതിരേ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആശുപത്രിക്ക് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ടോമി കല്ലാനി.
നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ച് ആശുപത്രി ഗേറ്റിലേക്ക് കടത്തിവിടാതെ പോലീസ് ബലം പ്രയോഗിച്ച് തടഞ്ഞത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. ഉന്തും തള്ളും ഉണ്ടായെങ്കിലും ആശുപത്രി കവാടത്തില്‍ തന്നെ യോഗം നടന്നു.
ബ്ലോക്ക് പ്രസിഡന്റ് എന്‍. സുരേഷ് അധ്യക്ഷത വഹിച്ചു. മോളി പീറ്റര്‍, സി.ടി. രാജന്, ആര്. സജീവ്, പ്രഫ.സതീശ് ചൊള്ളാനി, ആര്. പ്രേംജി, രാജന് കൊല്ലംപറമ്പില്‍, സാബു ഏബ്രഹാം, ബെന്നി ചോക്കാട്ട്, ഷോജി ഗോപി, ആര്. ശ്രീകല, ജയിംസ് ജീരകത്തില്‍, സന്തോഷ് മണര്‍കാട്ട്, സാബു അവുസേപ്പറമ്പില്, ടി.ജെ. ബഞ്ചമിന്, ആനി ബിജോയി, ബെന്നി കച്ചിറമറ്റം, ടോണി തൈപ്പറമ്പില്‍, തോമസുകുട്ടി നെച്ചിക്കാട്ട്, ഉണ്ണി കുളപ്പുറം, പ്രേംജിത്ത് ഏര്‍ത്തയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സർക്കാർ ആരോഗ്യസംവിധാനം
വൻ പരാജയം: തോമസ് കല്ലാടൻ
ഈരാറ്റുപേട്ട: സർക്കാർ ആരോഗ്യ സംവിധാനം വൻ പരാജയമാണെന്നും കോട്ടയം മെഡിക്കൽ കോളജ് ദുരന്തം ഇത് ശരിവയ്ക്കുന്നെന്നും കെപിസിസി നിർവാഹക സമിതി അംഗം തോമസ് കല്ലാടൻ. മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റി ഈരാറ്റുപേട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.എം. മുഹമ്മദ് ഇല്യാസ് അധ്യക്ഷത വഹിച്ചു. പി.എച്ച്. നൗഷാദ്, വർക്കിച്ചൻ വയമ്പോത്തനാൽ, ജോർജ് സബാസ്റ്റ്യൻ, അനസ് നാസർ, റോജി പൂഞ്ഞാർ എന്നിവർ പ്രസംഗിച്ചു.