ഉത്പാദനം പരിമിതം; റബര്‍ വില മെച്ചപ്പെട്ടു
1574149
Tuesday, July 8, 2025 9:36 PM IST
കോട്ടയം: മഴക്കെടുതിയില്‍ ടാപ്പിംഗ് നിലച്ചതോടെ റബര്‍ വില ഉയരുന്നു. ഇന്നലെ ഷീറ്റിന് ആര്‍എസ്എസ് നാലിന് 203, ഗ്രേഡ് അഞ്ചിന് 200 എന്ന നിരക്കില്‍ വില കയറി. 205 രൂപയ്ക്ക് വ്യവസായികള്‍ ഡീലര്‍മാരില്‍നിന്ന് ഷീറ്റ് വാങ്ങി.
മഴക്കാല സംസ്കരണം ബുദ്ധിമുട്ടായതോടെ ഏറെപ്പേരും ഷീറ്റ് ഉത്പാദനത്തില്‍നിന്ന് പിന്‍വാങ്ങി. സ്റ്റോക്ക് പരിമിതമായതിനാല്‍ ലാറ്റക്സ്, ഒട്ടുപാല് വിലയിലും വര്‍ധനയുണ്ട്. വിദേശത്ത് ഡിമാന്‍ഡ് വര്‍ധിച്ചതും ആഭ്യന്തര ഉത്പാദനം കുറഞ്ഞതും റബറിന് നേട്ടമായി.
ലാറ്റക്സ് കമ്പനികള്‍ക്ക് സ്റ്റോക്ക് വളരെ പരിമിതമാണ്. അടുത്ത രണ്ടാഴ്ച മഴ വീണ്ടും ശക്തിപ്പെടുന്ന സാഹചര്യത്തില്‍ വില ഇനിയും മെച്ചപ്പെടാനാണ് സാധ്യത.
റബറിന് കഴിഞ്ഞ ഓഗസ്റ്റില്‍ 250 രൂപയായി റിക്കാര്‍ഡ് വില കുറിച്ചു. 2011 ഏപ്രില്‍ അഞ്ചിന് ലഭിച്ച 243 രൂപയുടെ റെക്കാര്‍ഡാണ് അന്ന് തിരുത്തിക്കുറിച്ചത്.