കാഞ്ഞിരപ്പള്ളി ഫൊറോന മാതൃവേദി മെസഞ്ചർ മീറ്റ്
1574157
Tuesday, July 8, 2025 9:36 PM IST
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ കാഞ്ഞിരപ്പള്ളി ഫൊറോന മാതൃവേദി മെസഞ്ചർ മീറ്റ് നടത്തി. കത്തീഡ്രൽ അസിസ്റ്റന്റ് വികാരി ഫാ. തോമസ് ആലപ്പാട്ടുകുന്നേൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫൊറോന ഡയറക്ടർ ഫാ. റെജി മാത്യു വയലുങ്കൽ അധ്യക്ഷത വഹിച്ചു
.
രൂപത ഡയറക്ടർ ഫാ. മാത്യു ഓലിക്കൽ പ്രവർത്തനങ്ങളെ വിലയിരുത്തി തുടർ പ്രവർത്തനങ്ങളുടെ ഒരു നേർചിത്രം ആമുഖ സന്ദേശത്തിലൂടെ നൽകി. രൂപത അനിമേറ്റർ സിസ്റ്റർ റോസ്മി എസ്എബിഎസ്, ബ്രദർ കെവിൻ, രൂപത പ്രസിഡന്റ് ജിജി പുളിയംകുന്നേൽ എന്നിവർ പ്രസംഗിച്ചു. രൂപത ഭാരവാഹികളും ഫൊറോനയിലെ എല്ലാ ഇടവകയിൽ നിന്നുമുള്ള ഭാരവാഹികളും അനിമേറ്റേഴ്സും സമ്മേളനത്തിൽ പങ്കെടുത്തു.