കാരുണ്യത്തിന്റെ കൈകളുമായി ചെമ്മലമറ്റം സ്കൂൾ വിദ്യാർഥികൾ
1574160
Tuesday, July 8, 2025 9:36 PM IST
ചെമ്മലമറ്റം: സഹജീവികളോടുള്ള കാരുണ്യവും സ്നേഹവും പ്രകടമാക്കി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ നടപ്പാക്കുന്ന കാരുണ്യ പദ്ധതിക്ക് തുടക്കമായി. എല്ലാ ചൊവ്വാഴ്ചകളിലും വിവിധ സ്ഥാപനങ്ങളിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്താണ് വിദ്യാർഥികൾ കാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നത്.
സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ഈ കാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാകും. ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ്, സിസ്റ്റർ ഡീനാ തോമസ്, ഷെറിൻ ബേബി തുടങ്ങിയവർ നേതൃത്വം നൽകും.