എൻഎസ്എസ് യൂണിയൻ ക്ഷേത്രങ്ങളിൽ ബജറ്റ്
1574118
Tuesday, July 8, 2025 8:28 PM IST
പൊൻകുന്നം: എൻഎസ്എസ് പൊൻകുന്നം യൂണിയന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളുടെ ബജറ്റ് അവതരിപ്പിച്ചു. നായകസഭാംഗവും യൂണിയൻ പ്രസിഡന്റുമായ എം.എസ്. മോഹൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പ്രവീൺ ആർ. നായർ ബജറ്റ് അവതരിപ്പിച്ചു.
പുതിയകാവ് ദേവീക്ഷേത്രം, പാലപ്ര ഭഗവതി ക്ഷേത്രം, പൂതക്കുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവയുടെ ബജറ്റുകളാണ് അംഗീകരിച്ചത്. 1.08 കോടി രൂപയുടെ ബജറ്റാണ് പുതിയകാവ് ദേവസ്വത്തിന്. പാലപ്ര ദേവസ്വത്തിൽ 1.17 കോടി രൂപയുടെ ബജറ്റും പൂതക്കുഴി ദേവസ്വത്തിന് 37.87 ലക്ഷം രൂപയുടെ ബജറ്റുമാണ് അംഗീകരിച്ചത്. പുതിയകാവ് ദേവീക്ഷേത്രത്തിൽ വിവിധ വികസനപ്രവർത്തനങ്ങൾക്ക് തുക വകയിരുത്തി. പാലപ്ര ക്ഷേത്രത്തിൽ സപ്താഹമണ്ഡപവും പൂതക്കുഴി ക്ഷേത്രത്തിൽ വിവിധ വികസനവുമാണ് ലക്ഷ്യമിടുന്നത്.
യൂണിയൻ കമ്മിറ്റിയംഗങ്ങളായ എം.ജി. ബാലകൃഷ്ണൻനായർ, പി.കെ. ബാബുക്കുട്ടൻനായർ, കെ.പി. മുകുന്ദൻ, പി.വി. രാധാകൃഷ്ണൻനായർ, കെ.ആർ. രവീന്ദ്രനാഥ്, ജയകുമാർ ഡി. നായർ, കെ.എസ്. ജയകൃഷ്ണൻനായർ, എം.ജി. മോഹൻദാസ്, കെ.ആർ. സുരേഷ്ബാബു, ബാബു ശിവൻകുട്ടി എന്നിവർ പ്രസംഗിച്ചു.