പാലായില്‍ മൊബൈല്‍ വെറ്ററിനറി സര്‍ജറി യൂണിറ്റ് ആരംഭിച്ചു
1574161
Tuesday, July 8, 2025 9:36 PM IST
പാലാ: വെറ്ററിനറി ഹോസ്പിറ്റലില്‍ മൊബൈല്‍ സര്‍ജറി യൂണിറ്റ് ആരംഭിച്ചു. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ സര്‍ജറി യൂണിറ്റിന്റെ ആദ്യ പ്രവര്‍ത്തന കേന്ദ്രമായാണ് പാലാ വെറ്ററിനറി പോളി ക്ലിനിക്കിനെ തെരഞ്ഞെടുത്തത്.
സര്‍ജറി യൂണിറ്റിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്മാന് തോമസ് പീറ്റര്‍ നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ ബിജി ജോജോ, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സാവിയോ കാവുകാട്ട്, ജില്ലാ വെറ്ററിനറി ഓഫീസര്‍ ഡോ. മനോജ്, ഡോ. സുജ, ഡോ. ജോജി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.