അഖിലകേരള പ്രസംഗമത്സരം: സമ്മാന വിതരണം നടത്തി
1574379
Wednesday, July 9, 2025 7:35 AM IST
കടുത്തുരുത്തി: വിശുദ്ധ തോമാശ്ലീഹാ നിക്ഷേപിച്ച വിശ്വാസത്തിന്റെ നിധി വരുംതലമുറകളിലേക്ക് കൈമാറുകയെന്നതാണ് വിശ്വാസികളുടെ ഉത്തരവാദിത്വവും കടമയുമെന്ന് ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍. കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ നടത്തിയ അഖിലകേരള പ്രസംഗമത്സര വിജിയകള്ക്കുള്ള സമ്മാനവിതരണം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൈമാറിക്കിട്ടിയ വിശ്വാസദീപം കൂടുതല്‍ ശോഭയോടെ വരുംതലമുറകളിലേക്ക് കൈമാറാന്‍ കഴിയണമെന്ന് സമ്മേളനത്തില്‍ മഖ്യപ്രഭാഷണം നടത്തിയ പ്രഫ. കുര്യാസ് കുമ്പളക്കുഴി ഓര്‍മിപ്പിച്ചു. അധ്യാപകനും പ്രഭാഷകനും കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി ഇടവകാംഗവുമായിരുന്ന ഫാ. ജി.ടി. വടക്കേലിന്റെ സ്മരണാര്‍ഥമാണ് അഖിലകേരള പ്രസംഗമത്സരം സംഘടിപ്പിച്ചത്.
സണ്‍ഡേ സ്കൂള്‍ ഡയറക്ടര്‍ ഫാ. ജോണ്‍ നടുത്തടം, സഹവികാരി ഫാ. ഏബ്രഹാം പെരിയപ്പുറം, സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്റര് ടോമി അഗസ്റ്റിന് കരിക്കാട്ടില്‍, സിസ്റ്റര്‍ ലിസി വട്ടക്കുന്നേല്‍ എസ്എബിഎസ് തുടങ്ങിവര്‍ പ്രസംഗിച്ചു.