ലഹരിവിരുദ്ധ സെമിനാറും റാലിയും നടത്തി
1574383
Wednesday, July 9, 2025 7:35 AM IST
പെരുവ: മറ്റപ്പള്ളിക്കുന്ന് ജംഗ്ഷനില്‍ മറ്റപ്പള്ളിക്കുന്ന് റെസിഡന്റ്സ് അസോസിയേഷന്റെയും ജിവിഎച്ച്എസ്എസ് ഗേള്‍സ് സ്കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ സെമിനാറും റാലിയും ലഹരിവിരുദ്ധ ചുവരെഴുത്ത് പ്രകാശനവും നടന്നു. റെസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് റോബര്‍ട്ട് തോട്ടുപുറം അധ്യക്ഷത വഹിച്ച യോഗം മുന്‍ പ്രസിഡന്റ് ഫിലിപ്പ് ആക്കാംപറമ്പില്‍ ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പൽ എസ്. ജയന് മുഖ്യപ്രഭാഷണം നടത്തി. പെരുവ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.എം. രാജു ലഹരിയെക്കുറിച്ച് ക്ലാസ് നടത്തി. കരാട്ടെ മാസ്റ്റര്‍ ജോഷി ചാക്കോയുടെ നേതൃത്വത്തില്‍ സെല്‍ഫ് ഡിഫന്‍സ് അഭ്യാസമുറകള്‍ പ്രദര്‍ശിപ്പിച്ചു. എന്‍എസ്എസ് കുട്ടികള്‍ ലഹരിവിരുദ്ധ നാടകം അവതരിപ്പിച്ചു.
എംആര്‍എ അംഗങ്ങളായ ഏബ്രഹാം തോട്ടുപുറം, പി. ലിജോ എന്നിവർ സ്കിറ്റ് അവതരിപ്പിച്ചു. അസോസിയേഷന് ട്രഷറര്‍ രാജന് ചേരുംകുഴി, അധ്യാപകരായ അലക്സ് മാത്യു, എം.സി. സിന്ധുമോള്‍, പി.വി. ഉണ്ണി, ലക്ഷ്മി എം. ജോണ്‍, ഡി.വി. ബിന്ദു, റോസിലി തങ്കന് എന്നിവര്‍ പ്രസംഗിച്ചു.