കെഎസ്ആർടിസിയിലെ അദർ ഡ്യൂട്ടി : ഗതാഗത മന്ത്രിയുടെ വാക്കിന് ചങ്ങനാശേരി ഡിപ്പോയിൽ പുല്ലുവില
1574385
Wednesday, July 9, 2025 7:35 AM IST
ചങ്ങനാശേരി: കെഎസ്ആർടിസി ചീഫ് ഓഫീസിന്റെ അനുമതിയില്ലാതെ ജീവനക്കാരെ അദർ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന ഗതാഗതമന്ത്രിയുടെ നിർദേശത്തെ ചങ്ങനാശേരി ഡിപ്പോ തള്ളിക്കളയുന്നതായി ആക്ഷേപം.
ചങ്ങനാശേരി മെയിൻ സ്റ്റാൻഡ്, പെരുന്ന ബസ് സ്റ്റാൻഡ് എന്നിങ്ങനെ രണ്ടു സ്റ്റാൻഡുകളിലായാണ് ചങ്ങനാശേരി ഡിപ്പോയുടെ പ്രവർത്തനം. മെയിൻ സ്റ്റാൻഡിലെ സ്റ്റേഷൻ മാസ്റ്റർ ഡ്യൂട്ടി 21 ഉം പെരുന്ന ബസ് സ്റ്റാൻഡിലെ സ്റ്റേഷൻ മാസ്റ്റർ ഡ്യൂട്ടി 10.5മാണ്. ഡിപ്പോയിലെ ആകെയുള്ള 31.5 സ്റ്റേഷൻ മാസ്റ്റർ ഡ്യൂട്ടിക്കായി മൂന്ന് സ്റ്റേഷൻ മാസ്റ്റർമാരെ കൂടാതെ രണ്ട് അദർ ഡ്യൂട്ടി കണ്ടക്ടർമാർക്കും മാത്രമാണ് അനുവാദമുള്ളത്.
എന്നാൽ ഡിപ്പോയിൽ നാലും അഞ്ചും കണ്ടക്ടർമാരാണ് ബസിൽ ഡ്യൂട്ടിക്കു പോകാതെ അദർ ഡ്യൂട്ടി ചെയ്തു വരുന്നത്. സ്റ്റേഷൻ മാസ്റ്റർമാർ ലീവ് എടുത്തു തങ്ങൾക്കു താത്പര്യമുള്ള കണ്ടക്ടർമാരെ ലൈൻ ഡ്യൂട്ടിക്കു വിടാതെ അദർ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതായാണ് ആക്ഷേപം ഉയരുന്നത്.
ഇതു കോർപറേഷന്റെ പ്രതിദിന വരുമാനം കുറയാൻ കാരണമാകുന്നതായാണ് ഒരു വിഭാഗം തൊഴിലാളികൾ ചൂണ്ടിക്കാണിക്ക ുന്നത്.