സ്വകാര്യബസ് സമരം: യാത്രക്കാരും വിദ്യാര്‍ഥികളും ദുരിതത്തിലായി
1574388
Wednesday, July 9, 2025 7:35 AM IST
ചങ്ങനാശേരി: വിവിധ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യബസുടമകള്‍ നടത്തിയ പണിമുടക്ക് പൂര്‍ണം. സ്വകാര്യബസുകള്‍ മാത്രം സര്‍വീസുകള്‍ നടത്തുന്ന ചങ്ങനാശേി-മണിമല, വാഴൂര്‍, കുരിശുംമൂട്-കോട്ടയം, തെങ്ങണവഴി കോട്ടയം, തെങ്ങണ-വെങ്കോട്ട, ചങ്ങനാശേരി-കവിയൂര്‍, കന്നുംപുറം-മാന്താനം റൂട്ടുകളിലാണ് സമരം വിദ്യാര്‍ഥികളടക്കം യാത്രക്കാരെ വലച്ചത്.
സമരത്തെ നേരിടാന്‍ വാഴൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂടുതല്‍ സർവീസ് നടത്തിയെങ്കിലും യാത്രക്കാരു ടെ ദുരിതം പരിഹരിക്കാന്‍ പര്യാപ്തമായില്ല. സ്വകാര്യ ബസ് സമരത്തെത്തുടര്‍ന്ന് ഇന്നലെ കെഎസ്ആര്‍ടിസി ചങ്ങനാശേരി ഡിപ്പോയില്‍ വരുമാന വര്‍ധനയുണ്ടായിട്ടുണ്ട്.