പൂര്‍ത്തിയാക്കി കനാലിലെ മുട്ട് പൊളിച്ചുമാറ്റണമെന്ന്
1423809
Monday, May 20, 2024 6:57 AM IST
ചങ്ങനാശേരി: മനക്കച്ചിറ, പാറക്കല്‍ കലുങ്ക്, കിടങ്ങറ, മുട്ടാര്‍ പ്രദേശങ്ങളില്‍ അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കവും വാഹന ഗതാഗത തടസവും ഒഴിവാക്കാന്‍ കിടങ്ങറ പാലത്തില്‍നിന്നു മുട്ടാര്‍ റോഡിലേക്ക് ഇറങ്ങുവാനായി നിര്‍മിച്ചുകൊണ്ടിരിക്കുന്ന റാമ്പ് ഉടന്‍ പൂര്‍ത്തീകരിച്ച് കനാലിന് കുറുകേ നിര്‍മിച്ചിരിക്കുന്ന മുട്ട് പൊളിച്ചുമാറ്റണമെന്ന് എസി കനാല്‍ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
വാഹനങ്ങള്‍ക്ക് കടന്നുപോകുവാനായി മുട്ടാര്‍ ജംഗ്ഷനില്‍ നിര്‍മിച്ചിരിക്കുന്ന മുട്ടിനടിയില്‍ കൂടി മതിയായ അളവില്‍ വെള്ളം ഒഴുകിപ്പോകാത്തതിനാല്‍ മുട്ടിന് കിഴക്ക് ഭാഗത്ത് വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
ഇത് ഒഴിവാക്കാന്‍ മുട്ട് പൂര്‍ണമായി പൊളിക്കുകയോ, വെള്ളം സുഗമമായി ഒഴുകത്തക്ക നിലയില്‍ താത്കാലിക ബെയ്ലി പാലം നിര്‍മിക്കുകയോ ചെയ്യണം. അല്ലാത്തപക്ഷം എസി റോഡില്‍ വെള്ളക്കെട്ട് മൂലം വാഹന ഗതാഗതം തടസപ്പെടുകയും പ്രദേശവാസികള്‍ക്ക് ദുരിതപ്പെടേണ്ടി വരികയും ചെയ്യും. എസി കനാലില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കടകലും പോളയും വാരി മാറ്റാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
ജന ജാഗ്രത സമ്മേളനം കനാല്‍ സംരക്ഷണ സമിതി ചെയര്മാന് നൈനാന് തോമസ് മുളപ്പാന്‍മഠം ഉദ്ഘാടനം ചെയ്തു. കനാല്‍ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ എ.സി. വിജയപ്പന് അധ്യക്ഷത വഹിച്ചു. സന്തോഷ് ശാന്തികള്‍ മുഖ്യപ്രഭാഷണം നടത്തി. സൈബി അക്കര വിഷയാവതരണം നടത്തി.
അലക്സാണ്ടര്‍ പുത്തന്‍പുര, മുട്ടാര്‍ സുരേന്ദ്രന്, പി.ആര്. സതീശന്, ഷിബു കണ്ണമാലി, സൈനോ തോമസ്, തോമസ് വര്‍ക്കി വടുതല, ടോം ജോസഫ് ചമ്പക്കുളം, മോഹനന് കരുമാലി, ആശ കരിവേലിത്തറ തുടങ്ങിയവര്‍ പ്രസംഗിച്ചു.