ബിരുദ ഓണേഴ്സ് പാഠ്യപദ്ധതി: ഏ​ക​ദി​ന ശി​ല്പ​ശാ​ല നടത്തി
Sunday, May 19, 2024 11:04 PM IST
മു​ണ്ട​ക്ക​യം: മു​രി​ക്കും​വ​യ​ൽ ശ്രീ​ശ​ബ​രീ​ശ കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തു​മാ​യി സ​ഹ​ക​രി​ച്ച് മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പു​തി​യ ബി​രു​ദ ഓ​ണേ​ഴ്സ് പാ​ഠ്യ​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ഏ​ക​ദി​ന ശി​ല്പ​ശാ​ല ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖ ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ കോ​ള​ജി​ന്‍റെ എം​ജി യു​ജി​പി നോ​ഡ​ൽ ഓ​ഫീ​സ​ർ കെ. പ്ര​ജി​ത ​ക്ലാ​സ് ന​യി​ച്ചു. പ്രി​ൻ​സി​പ്പ​ൽ എം. ​ജി​ജീ​ഷ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സ്വാ​തി കെ. ​ശി​വ​ൻ, എം​എ​സ്ഡ​ബ്ല്യു വി​ഭാ​ഗം മേ​ധാ​വി ഹ​രീ​ഷ് കു​മാ​ർ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​ർ, സി​ഡി​എ​സ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.