വെ​ളി​ച്ചി​യാ​നി സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി ശ​താ​ബ്‌​ദി ആ​ഘോ​ഷ നിറവിൽ
Friday, May 3, 2024 11:29 PM IST
വെ​ളി​ച്ചി​യാ​നി: സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യു​ടെ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നാ​ളെ തു​ട​ക്ക​മാ​കും. വൈ​കു​ന്നേ​രം 4.30ന് ​സീറോ മലബാർ സഭ കൂ​രി​യ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ ജൂ​ബി​ലി പ​താ​ക ഉ​യ​ർ​ത്തു​ക​യും വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തോ​ടു​കൂ​ടി ആ​ഘോ​ഷ​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി ആ​രം​ഭി​ക്കും.

ആ​ധ്യാ​ത്മി​ക ജീ​വ​കാ​രു​ണ്യ - വൈ​ജ്ഞാ​നി​ക -തൊ​ഴി​ല​ധി​ഷ്ഠി​ത, കാ​ർ​ഷി​ക മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന വി​വി​ധ ക​ർ​മ പ​ദ്ധ​തി​ക​ളാ​ണ് ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. വി​വി​ധ പ്രാ​യ​ക്കാ​ർ​ക്കു​ള്ള ആ​ത്മീ​യ ന​വീ​ക​ര​ണ പ​ദ്ധ​തി​ക​ൾ, ഭ​വ​ന​നി​ർ​മാ​ണം, വി​വാ​ഹ സ​ഹാ​യ പ​ദ്ധ​തി​ക​ൾ, വി​വി​ധ വി​ദ്യാ​ഭ്യാ​സ- ആ​രോ​ഗ്യ സ​ഹാ​യ പ​ദ്ധ​തി​ക​ൾ, തൊ​ഴി​ല​ധി​ഷ്ഠി​ത പ​രി​ശീ​ല​ന​ങ്ങ​ൾ, ഇ​ൻ​ഫാ​മി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​വി​ധ കാ​ർ​ഷി​ക ക്ഷേ​മ പ​ദ്ധ​തി​ക​ൾ, വൈ​ദി​ക -സ​ന്യ​സ്ത സം​ഗ​മം, കു​ടും​ബ ശാ​ക്തീ​ക​ര​ണ പ​രി​പാ​ടി​ക​ൾ, ഫൊ​റോ​ന​യു​ടെ കീ​ഴി​ലെ ഒ​ന്പ​ത് ദേ​വാ​ല​യ​ങ്ങ​ളി​ലെ വി​ശ്വാ​സ സ​മൂ​ഹ സം​ഗ​മം, പ്ര​വാ​സി സം​ഗ​മം തു​ട​ങ്ങി നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​പ്പി​ലാ​ക്കു​ക.

2025 മേ​യ് അ​ഞ്ചി​ന് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ഇ​ട​വ​ക​ത്തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള കൃ​ത​ജ്ഞ​താ​ബ​ലി​യോ​ടു​കൂ​ടി ജൂ​ബി​ലി വ​ർ​ഷ​ത്തി​ന് സ​മാ​പ്‌​തി​യാ​കും.

150 കു​ടും​ബ​ങ്ങ​ളു​മാ​യി 1925 ലെ ​പു​തു​ഞാ​യ​റാ​ഴ്ച​യാ​ണ് ദേ​വാ​ല​യം കൂ​ദാ​ശ ചെ​യ്യ​പ്പെ​ട്ട​ത്. ഫാ. ​മാ​ത്യു വ​ള്ള​പ്പാ​ട്ട് ആ​യി​രു​ന്നു ഇ​ട​വ​ക​യു​ടെ പ്ര​ഥ​മ വി​കാ​രി. നി​ല​വി​ൽ 750 കു​ടും​ബ​ങ്ങ​ളും മൂ​വാ​യി​ര​ത്തി​ല​ധി​കം അം​ഗ​ങ്ങ​ളു​മാ​ണ് ഇ​ട​വ​ക​യി​ലു​ള്ള​ത്.