പു​ഴ​യി​ൽ യു​വ​തി മു​ങ്ങി​മ​രി​ച്ചു
Monday, April 29, 2024 10:29 PM IST
പെ​രു​ന്പാ​വൂ​ർ: സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം പു​ഴ​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ യു​വ​തി മു​ങ്ങി​മ​രി​ച്ചു. ചെ​ങ്ങ​ന്നൂ​ർ എ​ട​നാ​ട് സ്വ​ദേ​ശി​നി മാ​യാ​ലി​ൽ​തു​ണ്ടി​യി​ൽ തോ​മ​സി​ന്‍റെ മ​ക​ൾ ജോ​മോ​ൾ തോ​മ​സ് (25) ആ​ണ് മ​രി​ച്ച​ത്.

കൂ​വ​പ്പ​ടി പ​ഞ്ചാ​യ​ത്ത് ചെ​ട്ടി​ന​ട പ​ന​ങ്കു​രു​ത്തോ​ട്ടം പു​ഴ​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. സു​ഹൃ​ത്തി​ന്‍റെ വി​വാ​ഹ നി​ശ്ച​യ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ജോ​മോ​ൾ പെ​രു​ന്പാ​വൂ​രി​ൽ എ​ത്തി​യ​ത്. തു​ട​ർ​ന്ന് നാ​ലു സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം പു​ഴ​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ 20 അ​ടി താ​ഴ്ച​യു​ള്ള ക​യ​ത്തി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ പെ​രു​ന്പാ​വൂ​ർ അ​ഗ്നി​ര​ക്ഷാ സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ജോ​മോ​ളെ മു​ങ്ങി​യെ​ടു​ത്ത് പെ​രു​ന്പാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.