എ​ൽ​ഇ​ഡി ബ​ൾ​ബ് നി​ർ​മാ​ണ ശി​ൽ​പ്പ​ശാ​ല
Tuesday, April 30, 2024 2:05 AM IST
കോ​ല​ഞ്ചേ​രി: വ​ട​വു​കോ​ട് രാ​ജ​ർ​ഷി മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ൽ​ഇ​ഡി ബ​ൾ​ബ് നി​ർ​മാ​ണ ശി​ൽ​പ്പ​ശാ​ല ന​ട​ത്തി.

എ​ൽ​ഇ​ഡി. ബ​ൾ​ബ് നി​ർ​മാ​ണം, ഊ​ർ​ജ സം​ര​ക്ഷ​ണം, മാ​ലി​ന്യം നി​ർ​മാ​ർ​ജ​നം എ​ന്നി​വ​യി​ൽ അ​വ​ധി​ക്കാ​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി റൂ​റ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശി​ല്പ​ശാ​ല ന​ട​ത്തി​യ​ത്.

പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പാ​ഠ്യ​വി​ഷ​യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള എ​ൽ​ഇ​ഡി ബ​ൾ​ബ് നി​ർ​മാ​ണം, അ​തി​ലെ ശാ​സ്ത്രീ​യ​ത, അ​ക്കാ​ദ​മി​ക ത​ലം എ​ന്നി​വ​യി​ൽ പ​രി​ച​യ സ​മ്പ​ന്ന​ത കൈ​വ​രി​ക്കാ​നാ​ണ് ക്ലാ​സ് ന​ട​ത്തി​യ​ത്.

പിടി​എ പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ്മെ​ന്‍റ് സ്കൂ​ൾ കോ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജി​ത്തു മാ​ത്യു ഐ​ക്ക​ര​ക്കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ അ​ല​ക്സ് തോ​മ​സ്, ഹെ​ഡ്മി​സ്ട്ര​സ് ഷേ​ബ എം. ​ത​ങ്ക​ച്ച​ൻ, എം.​പി. മ​നോ​ജ്, പി.​ജെ. മ​ഞ്ജു​ള, അ​ജി​ൻ കു​രി​യാ​ക്കോ​സ്, ജോ​മി വ​ർ​ഗീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.