കൊടുംചൂ​ട്; ഭൂ​ത​ത്താ​ൻ​കെ​ട്ടി​ൽ സ​ഞ്ചാ​രി​കൾ കു​റ​ഞ്ഞു
Tuesday, April 30, 2024 2:05 AM IST
കോ​ത​മം​ഗ​ലം : ക​ന​ത്ത ചൂ​ട് മൂ​ലം ഭൂ​ത​ത്താ​ൻ​കെ​ട്ടി​ൽ സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് കു​റ​ഞ്ഞു. മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്ത് ഭൂ​ത​ത്താ​ൻ​കെ​ട്ട് ടൂ​റി​സ്റ്റ് കേ​ന്ദ്രം സ​ഞ്ചാ​രി​ക​ളെ​കൊ​ണ്ട് നി​റ​യു​ന്ന​താ​ണ് പ​തി​വ്. എ​ന്നാ​ൽ ഇ​ത്ത​വ​ണ അ​ത്ര​തി​ര​ക്കി​ല്ല. ക​ന​ത്ത ചൂ​ട് മൂ​ലം ആ​ളു​ക​ൾ യാ​ത്ര കു​റ​ച്ച​താ​ണ് കാ​ര​ണ​മെ​ന്ന് വി​ല​യി​രു​ത്തു​ന്നു. ടൂ​റി​സ്റ്റ് ബോ​ട്ട് സം​രം​ഭ​ക​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ഇ​തു​മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​ണ്. വ​ല്ല​പ്പോ​ഴും മാ​ത്ര​മേ ബോ​ട്ട് സ​വാ​രി​ക്ക് ആ​ളു​ക​ൾ എ​ത്തു​ന്നു​ള്ളൂ.

സ​ന്ദ​ർ​ശ​ക​രു​ടെ കു​റ​വ് ഐ​സ്ക്രീം, കൂ​ൾ​ഡ്രീം​ഗ്സ് വി​ല്പ​ന​ക്കാ​രേ​യും ബാ​ധി​ച്ചി​ട്ടു​ണ്ട്. സാ​ധാ​ര​ണ​യു​ണ്ടാ​കാ​റു​ള്ള വി​ല്പ​ന ഇ​പ്പോ​ഴി​ല്ലെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു. അ​വ​ധി​ക്കാ​ല​ത്തു​മാ​ത്രം യാ​ത്ര സാ​ധ്യ​മാ​കു​ന്ന വ​ലി​യൊ​രു​വി​ഭാ​ഗം ആ​ളു​ക​ളു​ണ്ട്. അ​ങ്ങ​നെ​യു​ള്ള കു​റേ​പേ​ർ ഇ​പ്പോ​ഴും ഭൂ​ത​ത്താ​ൻ​കെ​ട്ടി​ലെ​ത്തു​ന്നു​ണ്ട്.

ചൂ​ടുമൂലം വേ​ണ്ട​ത്ര ആ​സ്വാ​ദ​നം സാ​ധ്യ​മാ​കാ​ത്ത​തി​ന്‍റെ വി​ഷ​മം പ​ല​രും പ​ങ്കി​ടു​ന്നു​ണ്ട്. പെ​രി​യാ​റി​ലൂ​ടെ​യു​ള്ള ബോ​ട്ടിം​ഗ്, ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്ക്, പ​ഴ​യ ഭൂ​ത​ത്താ​ൻ​കെ​ട്ട് എ​ന്നി​വ​യെ​ല്ലാ​മാ​ണ് ഭൂ​ത​ത്താ​ൻ​കെ​ട്ട് ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ന്‍റെ ആ​ക​ർ​ഷ​ണീ​യ​ത. ചൂ​ട് ശ​മി​ക്കു​ന്ന​തോ​ടെ സ​ഞ്ചാ​രി​ക​ൾ കൂ​ടു​ത​ൽ എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.