ലൈം​ഗി​കാ​തി​ക്ര​മം: പ്ര​തി​ക്ക് നാ​ല് വ​ർ​ഷം ത​ട​വ്
Tuesday, April 30, 2024 6:32 AM IST
പ​റ​വൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്കു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി കൈ​താ​രം ആ​ല​ക്ക​ട തൈ​പ്പ​റ​മ്പി​ൽ ജി. ​സു​രേ​ഷി (64)നെ ​നാ​ല് വ​ർ​ഷം ത​ട​വി​ന് അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി ടി.​കെ. സു​രേ​ഷ് ശി​ക്ഷി​ച്ചു. 15,000 രൂ​പ പി​ഴ​യും അ​ട​യ്ക്ക​ണം. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഏ​ഴ് മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പി​ഴ തു​ക അ​തി​ജീ​വി​ത​യു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് ന​ൽ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.

2022 ഒ​ക്ടോ​ബ​റി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ട്ടി​ൽ ആ​രു​മി​ല്ലാ​ത്ത സ​മ​യം​നോ​ക്കി പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യ പ്ര​തി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഏ​ലൂ​ർ പൊ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ എ​സ്ഐ കെ.​എ​ഫ്. ബ​ർ​ട്ട് ആ​ണ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.