ഓ​ട്ടോ​റി​ക്ഷ​യി​ൽ മ​ദ്യ​വി​ൽ​പ്പ​ന; മ​ധ്യ​വ​യ​സ്കൻ പി​ടി​യി​ൽ
Friday, May 3, 2024 4:39 AM IST
പെ​രു​മ്പാ​വൂ​ർ: ഓ​ട്ടോ​റി​ക്ഷ​യി​ൽ മ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തി​യ മ​ധ്യ​വ​യ​സ്ക്ക​ൻ പി​ടി​യി​ൽ. പാ​ണി​യേ​ലി കൊ​ച്ചു​പു​ര​യ്ക്ക​ൽ​ക്ക​ട​വ് പ​ന്ത​ല​ക്കു​ടം വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ (52) ആ​ണ് കു​റു​പ്പം​പ​ടി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. മ​ദ്യം വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​ത്.

കൊ​മ്പ​നാ​ട്, ക്രാ​രി​യേ​ലി, കൊ​ച്ചു​പു​ര​യ്ക്ക​ൽ​ക്ക​ട​വ് ഭാ​ഗ​ങ്ങ​ളി​ലാ​ണ് വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു ഇ​യാ​ൾ. ഓ​ട്ടോ​റി​ക്ഷ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​ൻ​സ്പെ​ക്ട​ർ ഹ​ണി കെ. ​ദാ​സ്, എ​സ്ഐ ഇ​ബ്രാ​ഹിം​കു​ട്ടി, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ അ​നീ​ഷ് കു​ര്യാ​ക്കോ​സ്, സി.​എ. നി​യാ​സ്, കെ.​പി. നി​സാ​ർ, എം.​ബി. സു​ബൈ​ർ തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.