ചാ​ത്ത​മ​റ്റം മേ​ഖ​ല​യി​ല്‍ വീ​ണ്ടും കാ​ട്ടാ​ന​ശ​ല്യം
Friday, May 3, 2024 5:01 AM IST
പോ​ത്താ​നി​ക്കാ​ട് : ര​ണ്ട് മാ​സ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം പൈ​ങ്ങോ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ചാ​ത്ത​മ​റ്റം, ഒ​റ്റ​ക്ക​ണ്ടം മേ​ഖ​ല​യി​ല്‍ വീ​ണ്ടും കാ​ട്ടാ​ന​യി​റ​ങ്ങി കൃ​ഷി​ക​ള്‍ ന​ശി​പ്പി​ച്ചു.

പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം വ​ട​ക്കേ​ക്ക​ര വി.​ടി വി​ജ​യ​ന്‍, മു​ടി​യി​ല്‍ ജോ​യി, മു​ടി​യി​ല്‍ ബേ​ബി, മ​ട​ത്തി​ക്കു​ടി​യി​ല്‍ കു​ഞ്ഞ​പ്പ​ന്‍, പ​ടി​ഞ്ഞാ​റേ​ക്ക​ര പി.​സി. ജോ​ര്‍​ജ് എ​ന്നി​വ​രു​ടെ ക​മു​ക്, വാ​ഴ, ജാ​തി, ക​പ്പ കൃ​ഷി​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്.

പ്ര​ദേ​ശ​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് കൃ​ഷി​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ നാ​ടു​ക​ട​ത്തു​ന്ന​തി​ന് വ​ന​പാ​ല​ക​ര്‍ താ​മ​സ​മു​ണ്ടാ​ക്ക​രു​തെ​ന്നും കൃ​ഷി​നാ​ശം സം​ഭ​വി​ച്ച ക​ര്‍​ഷ​ക​ര്‍​ക്ക് എ​ത്ര​യും വേ​ഗം ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.