വ​ഴി​ത്ത​ല​യി​ൽ വൈ​ക്കോ​ൽ ലോ​റി​യ്ക്ക് തീ​പി​ടി​ച്ചു
Friday, May 3, 2024 5:01 AM IST
മാ​റി​ക : വൈ​ക്കോ​ൽ ലോ​റി​യ്ക്ക് തീ​പി​ടി​ച്ചു. പാ​ല​ക്കാ​ട് നി​ന്ന് വ​ഴി​ത്ത​ല​യ്ക്ക് വൈ​ക്കോ​ലു​മാ​യെ​ത്തി​യ ലോ​റി​യി​ലെ വൈ​ക്കോ​ൽ കെ​ട്ടി​നാ​ണ് തീ​പി​ടി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.30 ഓ​ടെ വ​ഴി​ത്ത​ല​യി​ലാ​യി​രു​ന്നു സം​ഭ​വം. വ​ഴി​ത്ത​ല പ​ള്ളി​പ്പു​റം ക​വ​ല​യി​ൽ ലോ​റി തി​രി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി​യു​ണ്ടാ​യ ഷോ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണം. ലോ​റി​യു​ടെ പി​ന്നി​ൽ തീ ​പ​ട​ർ​ന്നു പി​ടി​ച്ച​തോ​ടെ ഡ്രൈ​വ​ർ ലോ​റി​ൽ നി​ന്ന് ഇ​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് സ​മീ​പ​വാ​സി​യാ​യ വ​ട​ക്കേ​ട​ത്ത് കു​ട്ടാ​യി അ​തി​സാ​ഹ​സി​ക​മാ​യി ലോ​റി​യു​ടെ ഡ്രൈ​വ​ർ സീ​റ്റി​ൽ ക​യ​റി വാ​ഹ​നം അ​ര​കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ജെ.​ജെ. സ​ർ​വീ​സ് സ്റ്റേ​ഷ​നി​ൽ ഓ​ടി​ച്ച് എ​ത്തു​ക​യാ​യി​രു​ന്നു. സ​ർ​വീ​സ് സ്റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​രു​ടേ​യും തൊ​ട്ട​ടു​ത്തു​ള്ള ക്ര​ഷ​റി​ൽ നി​ന്ന് എ​ത്തി​യ വാ​ഹ​ന​ത്തി​ന്‍റേ​യും സ​ഹാ​യ​ത്തോ​ടെ തീ ​കെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ഫ​ല​മാ​യി.

കൂ​ത്താ​ട്ടു​കു​ളം, തൊ​ടു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് അ​ഗ്നി​ശ​മ​ന ര​ക്ഷാ​സേ​ന​ക​ളെ​ത്തി മൂ​ന്ന് മ​ണി​ക്കൂ​ർ നേ​ര​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ ​അ​ണ​ച്ചു. വൈ​ക്കോ​ൽ പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു. ലോ​റി​ക്ക് കേ​ടു​പാ​ടു​ക​ളി​ല്ല.