ഇ​ട​പ്പ​ള്ളി തി​രു​നാ​ള്‍: തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളി​ക്ക​ൽ ഭ​ക്തി​സാന്ദ്രമായി
Friday, May 3, 2024 5:01 AM IST
കൊ​ച്ചി: തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ ഇ​ട​പ്പ​ള്ളി സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി പ്ര​സി​ദ്ധ​മാ​യ തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളി​പ്പ് ന​ട​ന്നു. ഭ​ക്തി​നി​ർ​ഭ​ര​മാ​യ ച​ട​ങ്ങി​നു സാ​ക്ഷ്യം വ​ഹി​ക്കാ​ൻ ആ​യി​ര​ങ്ങ​ളെ​ത്തി.

വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് തി​രു​സ്വ​രൂ​പം പ​ന്ത​ലി​ലേ​ക്ക് എ​ഴു​ന്ന​ള്ളി​ച്ച​ത്. അ​ക​ന്പ​ടി​യാ​യി വി​ശു​ദ്ധ​ന്‍റെ കൊ​ടി, ക​ത്തി​ച്ച മെ​ഴു​കു​തി​രി​ക​ൾ, സ്വ​ർ​ണ, വെ​ള്ളി കു​രി​ശു​ക​ൾ, മു​ത്തു​ക്കു​ട​ക​ൾ എ​ന്നി​വ അ​ണി​നി​ര​ത്തി. ബൈ​ബി​ൾ ചി​ത്ര​ങ്ങ​ൾ ആ​ലേ​ഖ​നം ചെ​യ്ത ര​ഥ​ത്തി​ൽ എ​ഴു​ന്ന​ള്ളി​ച്ച തി​രു​സ്വ​രൂ​പ​ത്തെ മ​ല​രും പൊ​രി​യും വെ​റ്റി​ല​യും വി​ത​റി പ​ര​ന്പ​രാ​ഗ​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ​യാ​ണു വ​ര​വേ​റ്റ​ത്.

വേ​സ്പ​ര ദി​ന​മാ​യ ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ​ന, പ്ര​സം​ഗം. വൈ​കി​ട്ട് 4.30ന് ​വേ​സ്പ​ര. തു​ട​ര്‍​ന്ന് പ​ട്ട​ണ​പ്ര​ദ​ക്ഷി​ണം. നാ​ളെ​യാ​ണ് പ്ര​ധാ​ന തി​രു​നാ​ള്‍. രാ​വി​ലെ 10.30ന് ​ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ​ന, പ്ര​സം​ഗം, വൈ​കു​ന്നേ​രം 3.30 ന് ​ദി​വ്യ​ബ​ലി, പ​ട്ട​ണ​പ്ര​ദ​ക്ഷി​ണം, രാ​ത്രി 10.30ന് ​തി​രു​സ്വ​രൂ​പം പ​ള്ളി​യി​ലേ​ക്ക് എ​ടു​ത്തു​വ​യ്ക്കും. മേ​യ് 10, 11 തീ​യ​തി​ക​ളി​ലാ​ണ് എ​ട്ടാ​മി​ടം.