ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്‌​കര​ണം : ജി​ല്ല​യി​ൽ ടെ​സ്റ്റ് ബ​ഹി​ഷ്‌​ക​രി​ച്ചു
Friday, May 3, 2024 5:06 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ മു​ത​ല്‍ ന​ട​പ്പി​ലാ​ക്കി​യ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്‌കര​ണ​ത്തി​നെ​തി​രേ ജി​ല്ല​യി​ലും പ്ര​തി​ഷേ​ധം. എ​റ​ണാ​കു​ളം ആ​ര്‍​ടി​ഒ​യു​ടെ കീ​ഴി​ലു​ള്ള 80 ഡ്രൈ​വിം​ഗ് സ്‌​കൂ​ളു​ക​ളു​ടെ ഉ​ട​മ​ക​ൾ ടെ​സ്റ്റ് ന​ട​ക്കു​ന്ന കാ​ക്ക​നാ​ട് ഗ്രൗ​ണ്ടി​ലെ​ത്തി​യാ​ണ് ടെ​സ്റ്റ് ബ​ഹി​ഷ്‌​ക​രി​ച്ച​ത്. ര​ണ്ട് പ​ഠി​താ​ക്ക​ള്‍ ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നാ​യി എ​ത്തി​യെ​ങ്കി​ലും സം​ഗ​തി​ക​ള്‍ മ​ന​സി​ലാ​യ​തോ​ടെ അ​വ​രും പി​ന്‍​മാ​റി. ഒ​മ്പ​തോ​ടെ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ന​ട​ത്താ​നാ​യി മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി​യെ​ങ്കി​ലും ആ​ളി​ല്ലാ​തെ വ​ന്ന​തോ​ടെ അ​വ​രും മ​ട​ങ്ങി.

സ​ര്‍​ക്കു​ല​ര്‍ പി​ന്‍​വ​ലി​ക്കു​ന്ന​തു​വ​രെ ടെ​സ്റ്റ് ബ​ഹി​ഷ്‌​ക​ര​ണം തു​ട​രു​മെ​ന്ന് ഓ​ള്‍ കേ​ര​ള മോ​ട്ടോ​ര്‍ ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ഇ​ന്‍​സ്ട്ര​ക്ടേ​ഴ്‌​സ് ആ​ന്‍​ഡ് വ​ര്‍​ക്കേ​ഴ്‌​സ് യൂ​ണി​യ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡി​ക്‌​സ​ണ്‍ സേ​വ്യ​ര്‍ പ​റ​ഞ്ഞു. പു​തി​യ തീ​രു​മാ​ന​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ല. എ​റ​ണാ​കു​ളം ആ​ര്‍​ടി​ഒ​യു​ടെ കീ​ഴി​ല്‍ ദി​വ​സ​വും 120 പേ​രു​ടെ ടെ​സ്റ്റ് ന​ട​ന്നി​ട​ത്ത് 30 സ്ലോ​ട്ടു​ക​ള്‍ മാ​ത്ര​മാ​ണ് നി​ല​വി​ല്‍ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​ന് ആ​റു മാ​സ​ത്തെ കാ​ലാ​വ​ധി മാ​ത്ര​മാ​ണു​ള്ള​ത്. അ​തു​കൊ​ണ്ടു​ത​ന്നെ സ്ലോ​ട്ട് കി​ട്ടി​യ​വ​രി​ല്‍ പ​ല​ര്‍​ക്കും അ​വ​സ​രം ന​ഷ്ട​മാ​യി​ട്ടു​ണ്ട്. അ​തി​നാ​ല്‍ സ​ര്‍​ക്കു​ല​ര്‍ പി​ന്‍​വ​ലി​ക്കു​ന്ന​തു​വ​രെ ബ​ഹി​ഷ്‌​ക​ര​ണ​വു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.