ത​ണ​ൽമ​ര​ങ്ങ​ൾ മു​റി​ക്കാ​തി​രി​ക്കാൻ ബ​ദ​ൽ​മാ​ർ​ഗം തേ​ടി ഹൈ​വേ വ​കു​പ്പ്
Tuesday, April 23, 2024 12:45 AM IST
കോ​യ​മ്പ​ത്തൂ​ർ: അ​ന്പ്രാം​പാ​ള​യം മു​ത​ൽ പൊ​ള്ളാ​ച്ചി സേ​തു​മ​ട വ​രെ​യു​ള്ള 16 കി​ലോ​മീ​റ്റ​ർ റോ​ഡ​രി​ക് ഹ​രി​താ​ഭ​മാ​ക്കു​ന്ന വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ള്ള മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റാ​നൊ​രു​ങ്ങു​ന്നു.

അ​പ​ക​ടസാ​ധ്യ​ത​യു​ള്ള മേ​ഖ​ല വി​പു​ലീ​ക​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് താ​ത്തൂ​ർ ജം​ക്‌​ഷ​നി​ലെ റോ​ഡ് ന​വീ​ക​ര​ണപ​ദ്ധ​തി​ക്കാ​യാ​ണ് മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ തീ​രു​മാ​നം.​

ജം​ഗ്ഷ​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി 200 മീ​റ്റ​ർ വീ​തി​യി​ൽ ര​ണ്ടു​വ​രി​പ്പാ​ത നി​ർ​മി​ക്കാ​നാ​ണ് 2.2 കോ​ടി രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന പ​ദ്ധ​തി. എ​ന്നാ​ൽ ജി​ല്ലാ ക​ള​ക്ട​ർ ക്രാ​ന്തി​കു​മാ​ർ പാ​ഡി ഇ​ട​പെ​ട്ട് മ​ര​ങ്ങ​ൾ മു​റി​ക്കാ​തി​രി​ക്കാ​ൻ ഹൈ​വേ വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി. പ​ദ്ധ​തി പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്നും ത​ണ​ൽ മ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ മ​റ്റു മാ​ർ​ഗ​ങ്ങ​ൾ ഉ​ട​ൻ പ​രി​ശോ​ധി​ക്കു​മെ​ന്നും ഹൈ​വേ വ​കു​പ്പ് അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കി.