പ്ലാ​ച്ചി​മ​ട​യി​ൽ കോ​ളാവി​രു​ദ്ധ സ​മ​ര​സ​മി​തി 22-ാം വാ​ർ​ഷി​ക പ്ര​തി​ഷേ​ധദി​നാചരണം
Tuesday, April 23, 2024 12:46 AM IST
പ്ലാ​ച്ചി​മ​ട: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ഉ​ന്ന​താ​ധി​കാ​രസ​മി​തി ക​ണ്ടെ​ത്തി​യ ഭൂ​ഗ​ർ​ഭ ജ​ല ചൂ​ഷ​ണ​മ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ളി​ൽ കോ​ള ക​മ്പി​നി​യെ ശി​ക്ഷി​ച്ച് അ​വ​രി​ൽനി​ന്നും ന​ഷ്ട​പ​രി​ഹാ​രം ഇ​ടാ​ക്കി പ്പാ​ച്ചി​മ​ട​യി​ലെ ഇ​ര​ക​ൾ​ക്ക് ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേധി​ച്ച് ഇ​ന്ന​ലെ പ്ലാ​ച്ചി​മ​ട​യി​ൽ​പ്ര​തീ​കാ​ത്മ​ക​മാ​യി സ​ർ​ക്കാ​രി​നെ കു​റ്റ വി​ചാ​ര​ണ ന​ട​ത്തി.

കോ​ളവി​രു​ദ്ധ സ​മ​ര​ത്തി​ന്‍റെ 22-ാം വാ​ർ​ഷി​ക​ത്തി​ലാ​യി​രു​ന്നു സ​മ​ര​സ​മി​തി​യും ഐ​ക്യ​ദാ​ർ​ഢ്യസ​മി​തി​യും കു​റ്റവി​ചാ​ര​ണ ന​ട​ത്തി​യ​ത്.

22 വ​ർ​ഷ​മാ​യി നീ​തി നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് 22 കു​ട​ങ്ങ​ൾ ക​മ​ഴ്ത്തിപ്പിടി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു സ്ത്രീ​ക​ൾ വി​ചാ​ര​ണ പ്ര​തിഷേ​ധസ​മ​ര​ത്തി​ൽ ആ​ണി​നി​ര​ന്ന​ത്. സ​ർ​ക്കാരി​നെ​തി​രെ കു​റ്റ​പ​ത്രം വാ​യി​ച്ച് സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ വി​ള​യോ​ടി വേ​ണു​ഗോ​പാ​ൽ പ​രി​പാ​ടി​ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​ക്യ​ദാ​ർഢ്യ സ​മി​തി ചെ​യ​ർ​മാ​ൻ അ​മ്പ​ല​ക്കാ​ട് വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഐ​കൃ​ദാ​ർ​ഢ്യസ​മി​തി ക​ൺ​വീ​ന​ർ ഇ​സാ​ബി​ൻ അ​ബ്ദു​ൾ ക​രീം, വി.​ബി​ജു, കെ.​സി. അ​ശോ​ക്, ഗോ​പാ​ല​ൻ മ​ല​മ്പു​ഴ, ര​ഞ്ജി​ത്ത് വി​ള​യോ​ടി, കെ.​സു​ന്ദ​ര​ൻ, കെ.​ശാ​ന്തി, വി.​പി.​ നി​ജാ​മു​ദീ​ൻ, പി.​ മു​ത്ത​ല​ക്ഷ്മി അ​മ്മ, ജെ.​പ​ഞ്ച​മി, എം. ​ത​ങ്ക​വേ​ലു, ബാ​ല​ച​ന്ദ്ര​ൻ പു​തു​വ​യ​ൽ, എം.​എ​ൻ. ഗി​രി, എ​ൻ. ശെ​ൽ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.