x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ന്തു​ണ​ച്ച് താ​ര​നി​ര രം​ഗ​ത്ത്; ഇ​നി​യും മി​ണ്ടാ​ത്ത​വ​രു​ണ്ട്!

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: July 24, 2026 01:03 PM IST | Updated: July 24, 2026 01:03 PM IST

മോഹൻലാൽ, മമ്മൂട്ടി, ടൊവീനോ

എ​ങ്ങ​നെ നി​ശ​ബ്ദ​മാ​യി​രി​ക്കാ​ൻ ക​ഴി​യും..? പ്ര​ത്യേ​കി​ച്ച് യു​വാ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും ജീ​വി​ത​പ്ര​തി​സ​ന്ധി നേ​രി​ടു​മ്പോ​ൾ... യു​വാ​ക്ക​ളെ ത​ള്ളി സി​നി​മാ​ലോ​ക​ത്തി​നു മു​ന്നോ​ട്ടു​പോ​കാ​നാ​വി​ല്ല എ​ന്ന​തി​ന്‍റെ തെ​ളി​വാ​യി​രു​ന്നു നീ​റ്റ് വി​ഷ​യ​ത്തി​ൽ സ​മ​ര​ത്തി​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളെ പി​ന്തു​ണ​ച്ച് സി​നി​മാ​ലോ​ക​ത്തെ പ്ര​മു​ഖ​ർ രം​ഗ​ത്തി​റ​ങ്ങി​യ ചി​ത്രം. ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര ലോ​ക​ത്തെ പ്ര​മു​ഖ​ർ സ​മ​ര​വേ​ദി​യി​ലേ​ക്ക് ഒ​ഴു​കു​ക​യാ​ണ്. ശ​ബാ​ന ആ​സ്മി, പ്ര​കാ​ശ് രാ​ജ്, സ്വ​രാ ഭാ​സ്ക​ർ, ഹു​മാ ഖു​റേ​ഷി എ​ന്നി​വ​ർ സ​മ​ര​വേ​ദി​യി​ൽ നേ​രി​ട്ടെ​ത്തി ..... മ​ല​യാ​ള സി​നി​മാ ലോ​ക​ത്തി​നും നി​ശ​ബ്ദ​ത പാ​ലി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

അ​തേ​സ​മ​യം, രാ​ജ്യ​ത്തെ ഇ​ള​ക്കി മ​റി​ച്ച ഒ​രു പ്ര​ക്ഷോ​ഭം ന​ട​ക്കു​മ്പോ​ഴും ഒ​ന്നു​മ​റി​ഞ്ഞി​ല്ലെ​ന്ന മ​ട്ടി​ൽ ത​ന്ത്ര​പ​ര​മാ​യ നി​ശ​ബ്ദ​ത പാ​ലി​ക്കു​ന്ന​വ​രു​മു​ണ്ട്. അ​തേ​സ​മ​യം, വി​ര​ലി​ൽ എ​ണ്ണാ​വു​ന്ന​വ​ർ സ​മ​ര​ത്തി​നെ​തി​രേ​യും രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്.

സ​മാ​ധാ​ന​പ​ര​മാ​യി സ​മ​രം ന​ട​ത്തി​യി​രു​ന്ന​വ​ർ​ക്കെ​തി​രേ കൊ​ടും​ക്രൂ​ര ആ​ക്ര​മ​ണം ന​ട​ത്തി​യ പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രേ ആ​ദ്യം പ്ര​തി​ക​രി​ച്ച​വ​രി​ലൊ​രാ​ൾ സൂ​പ്പ​ർ​താ​രം മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ൾ വി​സ്മ​യ​യാ​ണ്. ത​ന്‍റെ ആ​ദ്യ ചി​ത്രം റി​ലീ​സി​ന് ഒ​രു​ങ്ങു​ന്ന വേ​ള​യി​ലാ​ണ് ആ​ർ​ജ​വ​ത്തോ​ടെ​യു​ള്ള വി​സ്മ​യ​യു​ടെ പ്ര​തി​ക​ര​ണം. ഇ​തി​നു പി​ന്നാ​ലെ താ​ര​ങ്ങ​ൾ ഒാ​രോ​രു​ത്ത​രാ​യി അ​ഭി​പ്രാ​യം അ​റി​യി​ച്ചു രം​ഗ​ത്തു​വ​ന്നു.

ഇ​തു​വ​രെ ഇ​ക്കാ​ര്യ​ത്തി​ൽ നി​ശ​ബ്ദ​നാ​യി​രി​ക്കു​ന്ന അ​ച്ഛ​ന്‍റെ മു​ന്നി​ൽ വ​ലി​യൊ​രു കു​റി​പ്പു​മാ​യാ​ണ് വി​സ്മ​യ എ​ത്തി​യ​ത്. സ്വ​ന്തം പൗ​ര​ന്മാ​രോ​ട് ഒ​രു ജ​നാ​ധി​പ​ത്യ രാ​ജ്യം പ്ര​തി​ക​രി​ക്കേ​ണ്ട​ത് ഇ​ങ്ങ​നെ​യാ​ണോ എ​ന്ന ചോ​ദ്യ​മു​യ​ർ​ത്തി​യാ​യി​രു​ന്നു വി​സ്മ​യ എ​ത്തി​യ​ത്.

അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ളെ പി​ന്തു​ണ​യ്‌​ക്കേ​ണ്ട​തു​മി​ല്ല. ഇ​തി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന സം​ഘ​ട​ന​ക​ളെ ഇ​ഷ്ട​പ്പെ​ട​ണ​മെ​ന്നു​പോ​ലും ഇ​ല്ല. പ​ക്ഷേ, പൗ​ര​ന്മാ​ർ ശ​ബ്ദ​മു​യ​ർ​ത്തു​മ്പോ​ൾ അ​തി​നു​ള്ള മ​റു​പ​ടി ച​ർ​ച്ച​ക​ൾ​ക്ക് പ​ക​രം അ​തി​ശ​ക്ത​മാ​യ അ​ടി​ച്ച​മ​ർ​ത്ത​ലാ​ണെ​ങ്കി​ൽ, ന​മ്മ​ൾ ഏ​തു​ത​രം ജ​നാ​ധി​പ​ത്യ​ത്തി​ലേ​ക്കാ​ണ് പോ​കു​ന്ന​തെ​ന്ന് ഓ​രോ​രു​ത്ത​രും ചി​ന്തി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു എ​ന്നാ​യി​രു​ന്നു വി​സ്മ​യ ചോ​ദി​ച്ച​ത്.

എ​ല്ലാ​ക്കാ​ര്യ​ത്തി​ലും പ്ര​തി​ക​രി​ക്കു​ന്ന മോ​ഹ​ൻ​ലാ​ൽ കേ​ന്ദ്ര​ത്തി​നെ​തി​രെ​യു​ള്ള ഈ ​വി​ഷ​യ​ത്തി​ൽ എ​ന്താ​ണ് മൗ​നം പാ​ലി​ക്കു​ന്ന​തെ​ന്നാ​ണ് ഭൂ​രി​പ​ക്ഷം ചോ​ദി​ക്കു​ന്ന​ത്. മോ​ഹ​ൻ​ലാ​ൽ നി​ശ​ബ്ദ​നാ​ണെ​ങ്കി​ലും വി​സ്മ​യ​യു​ടെ പോ​സ്റ്റി​നെ​തി​രേ ബി​ജെ​പി അ​നു​യാ​യി​കൂ​ടി​യാ​യ മേ​ജ​ർ ര​വി രം​ഗ​ത്തു​വ​ന്നു. വി​സ്മ​യ​യ്ക്ക് രാ​ഷ്‌​ട്രീ​യം അ​റി​യി​ല്ലെ​ന്നാ​യി​രു​ന്നു മേ​ജ​ർ ര​വി​യു​ടെ പ്ര​തി​ക​ര​ണം.

എ​ന്നാ​ൽ, യു​വ​ജ​ന​ങ്ങ​ളാ​ണ് രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ത്തെ​ന്നും അ​വ​രെ കേ​ൾ​ക്ക​ണ​മെ​ന്നും സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു പി​ന്തു​ണ​യു​മാ​യി മ​മ്മൂ​ട്ടി മ​ടി​ക്കാ​തെ രം​ഗ​ത്തു​വ​ന്നു.

അ​ച്ഛ​ന്‍റെ നി​ല​പാ​ടി​നെ മ​ക​ൾ ത​ള്ളു​ന്ന മ​റ്റൊ​രു കാ​ഴ്ച​യാ​യി​രു​ന്നു ന​ട​നും ബി​ജെ​പി നേ​താ​വു​മാ​യ കൃ​ഷ്ണ കു​മാ​റി​ന്‍റെ​യും മ​ക​ൾ അ​ഹാ​ന​യു​ടെ​യും പോ​സ്റ്റി​ൽ ക​ണ്ട​ത്.

കാ​ഷ്മീ​രി​ലെ ക​ല്ലേ​റ് നി​ർ​ത്താ​ൻ അ​റി​യാ​മെ​ങ്കി​ൽ പി​ന്നെ​യാ​ണോ ഡ​ൽ​ഹി എ​ന്ന ചോ​ദ്യ​വു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ അ​നു​കൂ​ലി​ച്ചെ​ത്തി​യ കൃ​ഷ്ണ​കു​മാ​റി​ന്‍റെ നി​ല​പാ​ടി​നെ ത​ള്ളി​യാ​ണ് അ​ഹാ​ന എ​ത്തി​യ​ത്. സു​താ​ര്യ​വും നീ​തി​യു​ക്ത​വു​മാ​യ ഒ​രു സം​വി​ധാ​നം ന​മ്മു​ടെ കു​ട്ടി​ക​ൾ അ​ർ​ഹി​ക്കു​ന്നു​ണ്ടെ​ന്നും ഒ​രു കു​ട്ടി​ക്കും ഇ​നി ഇ​ത്ത​രം ഭാ​ര​ങ്ങ​ൾ പേ​റേ​ണ്ടി വ​രി​ല്ലെ​ന്ന് ആ​ത്മാ​ർ​ഥ​മാ​യി ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും ആ​യി​രു​ന്നു അ​ഹാ​ന​യു​ടെ വാ​ക്കു​ക​ൾ.

അ​വ​താ​ര​ക​യും ന​ടി​യു​മാ​യ ര​ഞ്ജി​നി ഹ​രി​ദാ​സ് നേ​രി​ട്ടു ഡ​ൽ​ഹി​യി​ലെ സ​മ​ര​വേ​ദി​യി​ൽ എ​ത്തി​യാ​ണ് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്. കൊ​ച്ചി​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ പ്ര​സം​ഗി​ക്കാ​നും അ​വ​രെ​ത്തി. അ​തു​പോ​ലെ എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​നു മു​ന്നി​ൽ ന​ട​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​ൽ ജോ​ജു ജോ​ർ​ജ് അ​ട​ക്ക​മു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു

ടൊ​വീ​നോ, ദു​ൽ​ഖ​ർ സ​ൽ​മാ​ൻ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ആ​സി​ഫ് അ​ലി, ഭാ​വ​ന, മ​ഞ്ജു​വാ​ര്യ​ർ, ര​മേ​ഷ് പി​ഷാ​ര​ടി, ഇ​ന്ദ്ര​ജി​ത്ത് സു​കു​മാ​ര​ൻ, മീ​നാ​ക്ഷി, സി​ജു സ​ണ്ണി, റ​ഹ്‌​മാ​ൻ, വി​ന​യ് ഫോ​ർ​ട്ട്, കാ​ളി​ദാ​സ് ജ​യ​റാം, ന​സ്‌​ലി​ൻ, നി​ഖി​ല വി​മ​ൽ, ഗ്രേ​സ് ആ​ന്‍റ​ണി, ദീ​പ തോ​മ​സ്, ഹാ​ഷി​ർ, മാ​ത്യു തോ​മ​സ് തു​ട​ങ്ങി മ​ല​യാ​ള സി​നി​മ​യി​ലെ പ​ല താ​ര​ങ്ങ​ളും പി​ന്തു​ണ​ച്ച് എ​ത്തി​യെ​ങ്കി​ലും ഇ​തു​വ​രെ മി​ണ്ടാ​ത്ത പ്ര​മു​ഖ​രി​ൽ മോ​ഹ​ൻ​ലാ​ലും ജ​യ​സൂ​ര്യ​യും നി​വി​ൻ പോ​ളി​യു​മൊ​ക്കെ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്.

Tags : Delhi Protest Jantar Mantar Protest Student Protest Delhi Delhi Agitation Protesters Solidarity Cinema Reacts To Protests Cinema Updates Political Reaction Cinema

Recent News

Corehub Up