x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സ്: അ​തി​ജീ​വി​ത അ​പ്പീ​ല്‍ ന​ല്‍​കും, ധ​ന​സ​മാ​ഹ​ര​ണം തു​ട​ങ്ങാ​ൻ ട്ര​സ്റ്റ്


Published: May 14, 2026 02:25 PM IST | Updated: May 14, 2026 02:25 PM IST

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ അ​തി​ജീ​വി​ത ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കും. ന​ട​ന്‍ ദി​ലീ​പ് അ​ട​ക്ക​മു​ള്ള പ്ര​ധാ​ന പ്ര​തി​ക​ളെ വെ​റു​തെ വി​ട്ട എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി വി​ധി​ക്കെ​തി​രെ​യാ​ണ് അ​തി​ജീ​വി​ത അ​പ്പീ​ല്‍ ന​ല്‍​കു​ന്ന​ത്.

സു​പ്രീം കോ​ട​തി​യി​ലെ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക വൃ​ന്ദ ഗ്രോ​വ​ര്‍ അ​തി​ജീ​വി​ത​യ്ക്കാ​യി ഹാ​ജ​രാ​കു​മെ​ന്നു നി​യ​മ​പോ​രാ​ട്ട​ത്തി​ന് പി​ന്തു​ണ ന​ല്‍​കാ​ന്‍ രൂ​പീ​ക​രി​ച്ച അ​വ​ള്‍​ക്കൊ​പ്പം ലീ​ഗ​ല്‍ സ​പ്പോ​ര്‍​ട്ട് ട്ര​സ്റ്റ് വ്യ​ക്ത​മാ​ക്കി. നി​യ​മ​പോ​രാ​ട്ടം ചെ​ല​വേ​റി​യ​താ​ണെ​ന്നും പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ പി​ന്തു​ണ ആ​വ​ശ്യ​മാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി ധ​ന​സ​മാ​ഹ​ര​ണ​ത്തി​നു​ള്ള ക്യു​ആ​ര്‍ കോ​ഡും ട്ര​സ്റ്റ് പ​ങ്കു​വ​ച്ചു.

ഡ​ബ്ല്യു​സി​സി​യും അ​തി​ജീ​വി​ത​യു​ടെ തീ​രു​മാ​ന​ത്തി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. നീ​തി​ക്കാ​യു​ള്ള ന​മ്മു​ടെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​യു​ടെ തു​ട​ര്‍​ച്ച​യാ​യ പോ​രാ​ട്ട​ത്തി​നു പി​ന്തു​ണ ന​ല്‍​കു​ക​യും ധ​ന​സ​ഹാ​യം സ​മാ​ഹ​രി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​യി സ​മാ​ന​മ​ന​സ്‌​ക​രാ​യ വ്യ​ക്തി​ക​ള്‍ ഒ​ന്നി​ച്ചു​കൂ​ടി​യി​രി​ക്കു​ക​യാ​ണ്.

വി​മ​ന്‍ ഇ​ന്‍ സി​നി​മ ക​ള​ക്ടീ​വ് എ​പ്പോ​ഴും അ​തി​ജീ​വി​ത​യ്‌​ക്കൊ​പ്പം നി​ന്നി​ട്ടു​ണ്ട്, നീ​തി ഉ​റ​പ്പാ​ക്കാ​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ള്‍​ക്കും ഞ​ങ്ങ​ള്‍ തു​ട​ര്‍​ന്നും പി​ന്തു​ണ ന​ല്‍​കു​മെ​ന്ന് ട്ര​സ്റ്റി​ന്‍റെ പ​ത്ര​ക്കു​റി​പ്പ് പ​ങ്കു​വ​ച്ചു​കൊ​ണ്ട് ഡ​ബ്ല്യു​സി​സി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ കു​റി​ച്ചു.

Tags : Actress assault case dileep case

Recent News

Corehub Up