പതിവുതെറ്റിക്കാതെ പൊങ്കാലയിടാൻ നടി ചിപ്പി എത്തി. ഇത് താരത്തിന്റെ 25-ാമത്തെ പൊങ്കാല സമർപ്പമാണ്. ആറ്റുകാൽ ദേവീക്ഷേത്രത്തോട് ചേർന്ന് തന്നെയാണ് താരം പൊങ്കാല അടുപ്പ് ഒരുക്കിയിരിക്കുന്നത്.
ചിപ്പിക്കൊപ്പം ഗായിക രാജലക്ഷ്മിയും ഉണ്ട്. ഇരുവരും വർഷങ്ങളായി ഒന്നിച്ചെത്തിയാണ് പൊങ്കാല സമർപ്പിക്കുന്നത്.
അതേസമയം ചിപ്പിയെ കാണണമെന്ന് പറഞ്ഞ് നിരവധി ആരാധകരാണ് ക്ഷേത്രപരിസരത്ത് എത്തിയിരിക്കുന്നത്. ഗൗരി വന്ദനം ഹോട്ടലിൽ ചിപ്പി ഉണ്ടെന്നും അവരെ കണ്ടിട്ടേ പോകൂവെന്നുമാണ് ആരാധകർ പറയുന്നത്.
Tags : Chippi Ranjtih pongala attukal