ചിത്രത്തിന്റെ പോസ്റ്റർ
സന്ദീപ് പ്രദീപിനെ നായകനാക്കി അഭിജിത് ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയായ കോസ്മിക് സാംസണിന്റെ ടീസർ പുറത്ത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ, ഡി ഗ്രൂപ്പ് ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഫാന്റസി കഥയാണോ ചിത്രം പറയുന്നത് അതോ സൂപ്പർഹീറോ കഥയാണോ എന്ന കൗതുകവും ആകാംഷയും ടീസർ പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്.
ജോൺ ലൂതർ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിജിത് ജോസഫ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം തന്നെ തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. സഹരചയിതാവ്- അഭികേർഷ് വസന്ത്. എക്സികുട്ടീവ് പ്രൊഡ്യൂസർ - ബിനോ ടി എബ്രഹാം.
ചിത്രത്തിന്റെ കഥാപശ്ചാത്തലം, കേന്ദ്ര കഥാപാത്രത്തിന്റെ പ്രത്യേകതകൾ എന്നിവ അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഫാന്റസി വിഭാഗത്തിൽ പെടുന്ന ഒരു ചിത്രമായാവും "കോസ്മിക് സാംസൺ" എത്തുക എന്നാണ് ടീസർ നൽകുന്ന സൂചന.
പ്രേക്ഷകർ ഏറെ ആവേശത്തോടെയും ആകാംഷയോടെയുമാണ് ഈ ചിത്രം കാത്തിരിക്കുന്നത്. സന്ദീപ് പ്രദീപ് അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു.
സന്ദീപ് പ്രദീപ് കൂടാതെ, മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ ബി എന്നിവരും ഏതാനും പുതുമുഖങ്ങളുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. സൂപ്പർ ഹിറ്റായ പടക്കളം, എക്കോ, എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുന്ന ചിത്രം കൂടിയാണിത്.
മിന്നൽ മുരളിക്ക് ശേഷം, കോസ്മിക് സാംസണിലൂടെ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് വീണ്ടും മലയാളത്തിൽ എത്തുകയാണ്. അദ്ദേഹം ഒരുക്കുന്ന ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് സൂചന. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം റിലീസിനെത്തും. ചിത്രത്തിന്റെ റിലീസ് അപ്ഡേറ്റ് ഉൾപ്പെടെയുള്ള വിവരങ്ങൾ വൈകാതെ പുറത്തു വിടും.
Tags : Cosmic Samson Sandeep Pradeep Abhijith Joseph Weekend Blockbuster