x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തി​യ റി​ക്കാ​ർ​ഡു​മാ​യി സൂ​ര്യ; തു​ട​ർ​ച്ചാ​യി​യ ര​ണ്ട് ചി​ത്ര​ങ്ങ​ൾ 200 കോ​ടി ക്ല​ബ്ബി​ൽ  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: August 24, 2026 11:52 AM IST | Updated: August 24, 2026 11:52 AM IST

ചിത്രത്തിന്‍റെ പോസ്റ്ററുകൾ

തു​ട​ർ​ച്ച​യാ​യി ഹി​റ്റ​ടി​ച്ച് 200 കോ​ടി ക്ല​ബ്ബി​ലെ​ത്തി സൂ​ര്യ. ‘ക​റു​പ്പി’​നു പി​ന്നാ​ലെ ‘വി​ശ്വ​നാ​ഥ് ആ​ൻ​ഡ് സ​ൺ​സ്’ എ​ന്ന സി​നി​മ​യും 200 കോ​ടി എ​ത്തി​യ​തോ​ടെ​യാ​ണ് താ​രം ത​ന്‍റെ ക​രി​യ​റി​ൽ പു​തി​യ റി​ക്കാ​ർ​ഡ് സൃ​ഷ്ടി​ച്ച​ത്. 

സം​വി​ധാ​യ​ക​ൻ വെ​ങ്കി അ​ട്‌​ലൂ​രി​ക്കും ക​രി​യ​റി​ൽ ഹാ​ട്രി​ക് ബ്ലോ​ക്ബ​സ്റ്റ് വി​ജ​യ​മാ​ണ്. ധ​നു​ഷി​ന്‍റെ ‘വാ​ത്തി’, ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ ‘ല​ക്കി ഭാ​സ്ക​ർ’ എ​ന്നീ ഹി​റ്റു​ക​ള്‍​ക്കു​ശേ​ഷം വെ​ങ്കി​യു​ടെ മൂ​ന്നാ​മ​ത്തെ സി​നി​മ​യാ​യി​രു​ന്നു ‘വി​ശ്വ​നാ​ഥ് ആ​ൻ​ഡ് സ​ൺ​സ്’.

വി​ശ്വ​നാ​ഥ് ആ​ൻ​ഡ് സ​ൺ​സ് കേ​ര​ള​ത്തി​ലെ തീ​യേ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തി​ച്ച​ത് ന്യൂ ​സൂ​ര്യ ഫി​ലിം​സാ​ണ്. മ​ല​യാ​ളി താ​രം മ​മി​ത ബൈ​ജു നാ​യി​ക​യാ​യി എ​ത്തു​ന്ന ചി​ത്രം, ഫോ​ർ​ച്യൂ​ൺ ഫോ​ര്‍ സി​നി​മാ​സു​മാ​യി ചേ​ര്‍​ന്ന്, സി​താ​ര എ​ന്‍റ​ര്‍​ടെ​യ്ന്‍‍​മെ​ന്‍റ്സ് ബാ​ന​റി​ൽ സൂ​ര്യ​ദേ​വ​ര നാ​ഗ വം​ശി, സാ​യ് സൗ​ജ​ന്യ എ​ന്നി​വ​രാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. 

ശ്രീ​ക​ര സ്റ്റു​ഡി​യോ​സ് ആ​ണ് ചി​ത്രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഒ​രു ഗം​ഭീ​ര ഫാ​മി​ലി എ​ന്റെ​ർ​റ്റൈ​നെ​ർ ആ​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 42 വ​യ​സു​കാ​ര​നോ​ട് ഇ​ഷ്ടം തോ​ന്നു​ന്ന 25കാ​രി​യു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​ഞ്ഞ​ത്.

Tags : Suriya karuppu viswanathan and sons movie record

Recent News

Corehub Up