അപർണയും ജീവയും
നടനും ടെലിവിഷൻ അവതാരകനുമായ ജീവയും ഭാര്യയും ഇൻഫ്ലുവൻസറുമായ അപർണയും വേർപിരിഞ്ഞതായി സൂചനകൾ. അപർണയുടെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ അവർ നൽകിയ മറുപടിയാണ് വേർപിരിഞ്ഞുവെന്ന സൂചന നൽകിയത്.
‘‘ഹലോ 32.. പാഠങ്ങളുടെയും വളർച്ചയുടെയും കരുത്തിന്റെയും ഒരു വർഷം. എന്നെത്തന്നെ വിശ്വസിക്കാനും, എന്റെ ഊർജം കാത്തുസൂക്ഷിക്കാനും, തുടർന്നും മുന്നോട്ട് പോകാനും ഞാൻ പഠിച്ചു. ഇനിയും മുന്നോട്ട്, കൂടുതൽ ഉയരങ്ങളിലേക്ക്, അതും തികച്ചും ഒറ്റയ്ക്ക്.’’ എന്നായിരുന്നു അപർണയുടെ പിറന്നാൾ കുറിപ്പ്.
‘‘നാളെ നിങ്ങളുടെ വിവാഹവാർഷികം അല്ലേ?’’ എന്ന് ഒരാൾ ചിത്രത്തിന് താഴെ കമന്റ് ചെയ്തു. ഈ ചോദ്യത്തിന് ‘അതൊക്കെ പണ്ട്’ എന്നാണ് അപർണ ഉത്തരം നൽകിയത്. ഈ ഒറ്റ മറുപടിയാണ് വേർപിരിയൽ വാർത്തകളെ ശരിവയ്ക്കുന്ന രീതിയിൽ ഇപ്പോൾ പ്രചരിക്കുന്നത്.
നിരവധി പേരാണ് കമന്റുകളുമായെത്തുന്നത്. ‘‘ഇത് കേൾക്കുമ്പോൾ വളരെ സങ്കടമുണ്ട്. നിങ്ങളെ രണ്ടുപേരെയും ഒരുമിച്ച് കാണാൻ എനിക്ക് വലിയ ഇഷ്ടമായിരുന്നു. നിങ്ങൾക്ക് രണ്ടുപേർക്കും പരസ്പരം സംസാരിച്ച് തീർക്കാവുന്ന പ്രശ്നമേ ഉള്ളൂവെങ്കിൽ, ദയവായി അത് സംസാരിച്ച് പരിഹരിക്കാൻ ശ്രമിക്കുക. വേർപിരിയാതിരിക്കാൻ നോക്കുക. ഒപ്പം എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.’’ ഒരാൾ കുറിച്ചു.
2015 ഓഗസ്റ്റ് 24നായിരുന്നു ഇവരുടെ വിവാഹം. ജീവയുടെ 25ാം വയസിലും അപർണയുടെ 22ാം വയസിലുമായിരുന്നു വിവാഹം.
Tags : Aparna Jeeva separated television social media cinema