x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ട്ടാം ദി​നം ആ​യി​രം കോ​ടി ക്ല​ബ്ബി​ൽ; റി​ക്കാ​ർ​ഡു​ക​ൾ ത​ക​ർ​ത്തെ​റി​ഞ്ഞ് ധു​ര​ന്ധ​ർ 2


Published: March 28, 2026 08:57 AM IST | Updated: March 28, 2026 08:57 AM IST

ഏ​റ്റ​വും വേ​ഗ​ത്തി​ൽ ആ​യി​രം കോ​ടി ക്ല​ബ്ബി​ൽ ഇ​ടം നേ​ടു​ന്ന ഇ​ന്ത്യ​ൻ സി​നി​മ​യാ​യി ധു​ര​ന്ധ​ർ: ദ് ​റി​വ​ഞ്ച്. റി​ലീ​സ് ചെ​യ്ത് എ​ട്ടാം ദി​ന​മാ​ണ് ഈ ​റി​ക്കാ​ർ​ഡ് നേ​ട്ടം. ഇ​തു​വ​രെ 1088 കോ​ടി രൂ​പ​യാ​ണ് സി​നി​മ​യു​ടെ ആ​ഗോ​ള ഗ്രോ​സ് ബോ​ക്സ് ഓ​ഫീ​സ് ക​ള​ക്‌​ഷ​ൻ.

ഇ​ന്ത്യ​യി​ൽ നി​ന്നും 814 കോ​ടി​യും ഓ​വ​ർ​സീ​സി​ൽ നി​ന്ന് 274 കോ​ടി​യും ചി​ത്രം വാ​രി​ക്കൂ​ട്ടി. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ റി​ലീ​സ് ഇ​ല്ലാ​തെ​യാ​ണ് ധു​ര​ന്ധ​റി​ന്‍റെ ഈ ​വ​ലി​യ വി​ജ​യ​മെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

നി​ർ​മാ​താ​ക്ക​ളി​ലൊ​രാ​ളാ​യ ജി​യോ സ്റ്റു​ഡി​യോ​സ് ആ​ണ് ക​ണ​ക്ക് പു​റ​ത്തു​വി​ട്ട​ത്. 550 കോ​ടി​യാ​ണ് ചി​ത്രം ഇ​ന്ത്യ​യി​ൽ നി​ന്ന് നാ​ല് ദി​നം കൊ​ണ്ട് നേ​ടി​യ ഗ്രോ​സ് ക​ള​ക്‌​ഷ​ൻ. വി​ദേ​ശ​ത്തു നി​ന്നും ചി​ത്രം 4 ദി​നം കൊ​ണ്ട് സ്വ​ന്ത​മാ​ക്കി​യ​ത് 211 കോ​ടി.

Tags : Durandhar 2 ranveer singh adhitya dhar

Recent News

Corehub Up