ശരീര ഭംഗി കൊണ്ടും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെയും മലയാള സിനിമയിൽ സജീവ സാന്നിധ്യമുള്ള നടനാണ് ബിജു പപ്പൻ. ഷാജി കൈലാസ്, ജോഷി, ബി. ഉണ്ണികൃഷ്ണൻ തുടങ്ങിയ മുൻനിര സംവിധായകർക്കൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിക്കുവാൻ അവസരം ലഭിക്കുകയും ചെയ്തു.
എ.കെ.സാജന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൽ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയാണിപ്പോൾ. മറ്റത്തിൽ റോയിച്ചൻ എന്നാണ് കഥാപാത്രത്തിന്റെ പേര്.
ബിജു പപ്പനെ ഇതുവരെ കാണാത്ത രൂപത്തിലുമാണ് ഷാജി കൈലാസ് അവതരിപ്പിക്കുന്നത്. മലനാട് രാഷ്ട്രീയത്തിലെ ഇരുതല മൂർച്ചയുള്ള രാഷ്ട്രീയ തന്ത്ര ജ്ഞാനി. രാഷ്ട്രീയം ജനസേവനത്തേക്കാൾ സ്വന്തം നേട്ടങ്ങൾക്കായി ഉപയോഗിക്കണമെന്ന തത്ത്വക്കാരൻ. പ്രമുഖ പ്ലാന്ററും ആളും അർത്ഥവുമുള്ള മേടയിൽ കൊച്ചേട്ടന്റെ പ്രധാന പിൻബലം.
മികച്ച കഥാപാത്രത്തിലൂടെ ബിജു പപ്പൻ തന്റെ അഭിനയ ജീവിതത്തിന് പുതിയ പടവുകൾ കയറുവാനുള്ള ശ്രമത്തിലാണ്. ചിത്രീകരണം പുരോഗമിക്കുന്ന ഒറ്റക്കൊമ്പനിലും മികച്ച കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
മികച്ച ആക്ഷൻ തില്ലർ സിനിമയായ ഈ ചിത്രത്തിലെ മേടയിൽ കൊച്ചേട്ടനെ അവതരിപ്പിക്കുന്നത് മുരളി ഗോപിയാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കാട്ടുങ്കൽ പോളച്ചനെ ജോജു ജോർജും അവതരിപ്പിക്കുന്നു.
ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജി നിർമിക്കുന്നു. അർജുൻ അശോകൻ, വിൻസി അലോഷ്യസ്, വാണി വിശ്വനാഥ്, ബാബുരാജ്, ബൈജു സന്തോഷ്, ദീപക് പറമ്പോൽ, സാനിയ ഇയ്യപ്പൻ, ശ്രീജിത്ത് രവി, അഭിമന്യു ഷമ്മി തിലകൻ, കോട്ടയം രമേശ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി ശർമ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണൻ എന്നിവരും പ്രധാന താരങ്ങളാണ്.
ഇവർക്കൊപ്പം മുൻനായിക സുകന്യയും സുപ്രധാനമായ വേഷത്തിൽ അഭിനയിക്കുന്നു. ഛായാഗ്രഹണം - എസ്. ശരവണൻ. എഡിറ്റിംഗ്- ഷമീർ മുഹമ്മദ്, കലാസംവിധാനം -സാബു റാം, മേക്കപ്പ് സജി കാട്ടാക്കട. കോസ്റ്റ്യും ഡിസൈൻ- സമീര സനിഷ്. സ്റ്റിൽസ് - ഹരി തിരുമല. ചീഫ് അസോസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ മാനേജേർസ് - ശിവൻ പൂജപ്പുര, അനിൽ അൻഷാദ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത്.
മൂന്നാർ, കാന്തല്ലൂർ, തേനി, വാഗമൺ, മുണ്ടക്കയം, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. പിആർഒ-വാഴൂർജോസ്.
Tags : kaval movie shaji kailas biju pappan