സമാന്ത റൂത്ത് പ്രഭു നായികയായെത്തുന്ന തെലുങ്ക് ചിത്രം മാ ഇന്ടി ബങ്കാരം ടീസറെത്തി. ബി.വി. നന്ദിനി റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാസ് ആക്ഷനുമായാണ് സമാന്ത ചിത്രത്തിലെത്തുന്നത്.
ഒരേ സമയം ബഹുമാനവും അടക്കവും ഒതുക്കവുമുള്ള, നിഷ്കളങ്കയായ നവ വധുവായും, ധൈര്യശാലിയായ ആക്ഷന് ഹീറോയിന് ആയും സമാന്ത എത്തുന്നു.
ഭര്ത്താവ് രാജ് നിഡിമോരു സമാന്തയ്ക്ക് നല്കിയ വിവാഹ സമ്മാനം കൂടിയാകും ഈ സിനിമ. ചിത്രത്തിന്റെ ക്രിയേറ്റിംഗ് ഹെഡ് സംവിധായകനും എഴുത്തുകാരനും സമാന്ത റുത്ത് പ്രഭുവിന്റെ ഭര്ത്താവുമായ രാജ് നിഡിമോരുവാണ്. സമാന്തയുടെ ട്രലാല മൂവിംഗ് പിക്ചറാണ് ചിത്രം നിര്മിക്കുന്നത്.
ഓം പ്രകാശ് ആണ് ഛായാഗ്രഹണം. സംഗീതം സന്തോഷ് ശിവൻ. എഡിറ്റിങ് ധർമേന്ദ്ര. ആക്ഷൻ ലീ വിറ്റേകർ.
Tags : Samantha | Raj Nidimoru Maa Inti Bangaaram