x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഈ ​ഹ​ർ​ത്താ​ൽ ആ​വ​ശ്യം, സ​മ​ര​ത്തി​നും അ​യി​ത്തം ക​ൽ​പി​ച്ച ജാ​തി കോ​മ​ര​ങ്ങ​ളെ​യും ക​ണ്ടു: മാ​ലാ പാ​ർ​വ​തി  


Published: April 29, 2026 08:35 AM IST | Updated: April 29, 2026 08:35 AM IST

നി​ധി​ൻ രാ​ജി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന ഹ​ർ​ത്താ​ലി​നു പി​ന്തു​ണ ന​ൽ​കി ന​ടി മാ​ലാ പാ​ർ​വ​തി. നി​ധി​ൻ രാ​ജി​ന്‍റെ മ​ര​ണം ചി​ല​രു​ടെ മാ​ത്രം ദു:​ഖ​മാ​ണ് എ​ന്ന് തെ​ളി​യി​ക്കു​ന്ന പ്ര​തി​ക​ര​ണ​മാ​ണ് പ​ല​രി​ലും ക​ണ്ട​തെ​ന്നും സ​മ​ര​ത്തി​നും അ​യി​ത്തം ക​ൽ​പി​ച്ച് പ​ല ജാ​തി കോ​മ​ര​ങ്ങ​ളു​ടെ​യും പ്ര​തി​ക​ര​ണം ക​ണ്ടെ​ന്നും അ​വ​ർ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​ഞ്ഞു.

‘‘ഹ​ർ​ത്താ​ൽ ഒ​രു സ​മ​ര​മാ​ർ​ഗ​മാ​യി, ഇ​ന്ത്യ​യി​ലെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ, എ​ക്കാ​ല​ത്തും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ‘ദ​ലി​ത് പാ​ർ​ട്ട​ക​ള​ല്ലേ.. അ​വ​ര് എ​ന്ത് ചെ​യ്യാ​നാ' എ​ന്ന നി​ല​യി​ൽ, ചി​ല​രെ​ങ്കി​ലും, ഇ​ന്ന​ത്തെ ഹ​ർ​ത്താ​ലി​നെ ക​ണ്ടു. സാ​ധാ​ര​ണ ഹ​ർ​ത്താ​ൽ പ്ര​ഖ്യാ‌​പ​നം വ​ന്നാ​ൽ, മു​ൻ ക​രു​ത​ലു​ക​ൾ എ​ടു​ക്കാ​റു​ണ്ട്. എ​ന്താ ചെ​യ്യേ​ണ്ട​ത് എ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യു​ക​യും ചെ​യ്യാം. അ​ങ്ങ​നെ ഒ​ന്നും ഇ​വി​ടെ ഉ​ണ്ടാ​കാ​ത്ത​ത് എ​ന്ത് കൊ​ണ്ടാ​യി​രി​ക്കും?

നി​ധി​ൻ രാ​ജി​ന്‍റെ മ​ര​ണം ചി​ല​രു​ടെ മാ​ത്രം ദു:​ഖ​മാ​ണ് എ​ന്ന് തെ​ളി​യി​ക്കു​ന്ന പ്ര​തി​ക​ര​ണ​മാ​ണ് പ​ല​രി​ലും ക​ണ്ട​ത്. സ​മ​ര​ത്തി​നും അ​യി​ത്തം ക​ൽ​പി​ച്ച്.. പ​ല ജാ​തി കോ​മ​ര​ങ്ങ​ളു​ടെ​യും പ്ര​തി​ക​ര​ണം ക​ണ്ടു.

സ​മ​രം ഒ​രു പ്ര​തി​ഷേ​ധ മു​റ​യാ​ണ്. അ​ത് കേ​ര​ള​ത്തി​ൽ ന​ട​ന്ന ആ​ദ്യ സം​ഭ​വം എ​ന്ന നി​ല​യ്ക്കു​ള്ള വി​ചാ​ര​ണ​ക​ളോ​ട് യോ​ജി​പ്പി​ല്ല. നി​ധി​ന്‍റെ മ​ര​ണം ഒ​രു ഗൗ​ര​വ​മാ​യ പ്ര​ശ്ന​മാ​ണ്. ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​നു​ക​ളി​ലും, മ​റ്റ് പ​ല ഇ​ട​ങ്ങ​ളി​ൽ, ഇ​ക്കാ​ല​ത്തും വം​ശീ​യ അ​ധി​ക്ഷേ​പം ന​ട​ക്കു​ന്നു​ണ്ട് എ​ന്ന​തും ഉ​റ​ക്കെ പ​റ​യേ​ണ്ട കാ​ര്യ​മാ​ണ്!

നി​ധി​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​രാ​യ​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല എ​ന്ന​ത് ആ​ർ​ക്കും ഒ​രു പ്ര​ശ്ന​മ​ല്ലാ​ത്ത​ത് പോ​ലെ! വം​ശീ​യ​ത​യു​ടെ വി​ഷ​യം ച​ർ​ച്ച ചെ​യ്യു​മ്പോ​ൾ, കേ​ര​ളം മു​ന്നോ​ട്ടാ​ണ് പോ​കു​ന്ന​ത് എ​ന്ന് തോ​ന്നു​ന്നി​ല്ല. ഈ ​ഹ​ർ​ത്താ​ൽ അ​വ​ശ്യ​മാ​യി​രു​ന്നു എ​ന്ന് തോ​ന്നാ​ൻ കാ​ര​ണ​വു​മ​താ​ണ്.’’​മാ​ലാ പാ​ർ​വ​തി​യു​ടെ വാ​ക്കു​ക​ൾ.

Tags : maala parvathy nithin raj case

Recent News

Corehub Up