x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ല്യാ​ണം എ​നി​ക്ക് സെ​റ്റ​ല്ല, പ​ക്ഷേ പാ​ർ​ട്ണ​ർ വേ​ണം, അ​ത്ര​യേ ഉ​ള്ളൂ: ദി​വ്യ പ്ര​ഭ  


Published: June 8, 2026 03:20 PM IST | Updated: June 8, 2026 03:20 PM IST

തു​ട​ക്ക​ത്തി​ൽ ചെ​റി​യ വേ​ഷ​ങ്ങ​ൾ ചെ​യ്ത് ഇ​ന്ന് മ​ല​യാ​ള​ത്തി​ൽ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന താ​ര​മാ​യി വ​ള​ർ​ന്ന ന​ടി​യാ​ണ് ദി​വ്യ പ്ര​ഭ. ടേ​ക്ക് ഓ​ഫ്, ക​മ്മാ​ര​സം​ഭ​വം, ത​മാ​ശ, മാ​ലി​ക് തു​ട​ങ്ങീ ചി​ത്ര​ങ്ങ​ളി​ലെ ദി​വ്യ പ്ര​ഭ​യു​ടെ വേ​ഷ​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ മ​ഹേ​ഷ് നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്ത അ​റി​യി​പ്പ് എ​ന്ന ചി​ത്ര​ത്തി​ലെ ര​ശ്മി എ​ന്ന ക​ഥാ​പാ​ത്രം ക​രി​യ​റി​ൽ ത​ന്നെ വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ചു. ലൊ​ക്കാ​ർ​ണോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ലി​ലെ മി​ക​ച്ച ന​ടി​ക്കു​ള്ള നോ​മി​നേ​ഷ​ൻ ആ ​വ​ർ​ഷം ദി​വ്യ പ്ര​ഭ​യ്ക്ക് ല​ഭി​ച്ചി​രു​ന്നു.

പാ​യ​ൽ ക​പാ​ഡി​യ സം​വി​ധാ​നം ചെ​യ്ത ഓ​ൾ വീ ​ഇ​മാ​ജി​ൻ ആ​സ് ലൈ​റ്റ് എ​ന്ന ചി​ത്രം കാ​നി​ൽ ഗ്രാ​ൻ​ഡ് പ്രി ​അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. ചി​ത്ര​ത്തി​ലെ ദി​വ്യ പ്ര​ഭ​യു​ടെ ക​ഥാ​പാ​ത്ര​വും വ​ലി​യ രീ​തി​യി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. ഈ ​വ​ർ​ഷം പു​റ​ത്തി​റ​ങ്ങി​യ കൃ​ഷാ​ന്ത്‌ ചി​ത്രം മ​സ്തി​ഷ്ക മ​ര​ണ​ത്തി​ലും ദി​വ്യ പ്ര​ഭ ശ്ര​ദ്ധേ​യ​മാ​യ ക​ഥാ​പാ​ത്ര​മാ​യി എ​ത്തി​യി​രു​ന്നു.

ഇ​പ്പോ​ഴി​താ വി​വാ​ഹ​ത്തെക്കു​റി​ച്ചും പാ​ർ​ട്ണ​ർ​ഷി​പ്പി​നെ കു​റി​ച്ചും ദി​വ്യ​പ്ര​ഭ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ച​ർ​ച്ച​യാ​വു​ന്ന​ത്. പാ​ർ​ട്ണ​ർ​ഷി​പ്പ് ഇ​ഷ്ട​പ്പെ​ടു​ന്ന ആ​ളാ​ണെ​ങ്കി​ലും വി​വാ​ഹം ത​നി​ക്ക് സെ​റ്റാ​വി​ല്ല എ​ന്നാ​ണ് ദി​വ്യ​പ്ര​ഭ പ​റ​യു​ന്ന​ത്. ഒ​ര​ഭി​മു​ഖ​ത്തി​ലാ​യാ​രു​ന്നു ദി​വ്യ​പ്ര​ഭ​യു​ടെ പ്ര​തി​ക​ര​ണം.

പാ​ർ​ട്‌​ണ​ർ​ഷി​പ്പ് ഇ​ഷ്ട​പ്പെ​ടു​ന്ന​യാ​ൾ ത​ന്നെ​യാ​ണു ഞാ​ൻ. സ​ന്തോ​ഷ​വും സ​മാ​ധാ​ന​വും എ​ല്ലാ​മു​ണ്ട് ഇ​പ്പോ​ൾ. അ​തി​നെ​ല്ലാം ഒ​പ്പം ചേ​ർ​ന്നു​പോ​കു​ന്ന, പ​റ്റി​യ ഒ​രാ​ൾ വ​രു​മ്പോ​ൾ ഒ​ന്നി​ക്കു​മാ​യി​രി​ക്കും. പ​ക്ഷേ, എ​ഗ്രി​മെ​ന്‍റി​ൽ ഒ​പ്പി​ട്ട് വി​വാ​ഹം ഉ​റ​പ്പി​ക്കു​ന്ന​തൊ​ക്കെ ഞാ​ൻ ചെ​യ്യു​മെ​ന്നു തോ​ന്നു​ന്നി​ല്ല. ക​ല്യാ​ണം എ​നി​ക്ക് സെ​റ്റ​ല്ല. പാ​ർ​ട്‌​ണ​ർ വേ​ണം. അ​ത്രേ​യു​ള്ളൂ.

വീ​ട്ടി​ൽ​നി​ന്നു വി​വാ​ഹ​ത്തി​ന്‍റെ പേ​രി​ൽ സ​മ്മ​ർ​ദ​മൊ​ന്നു​മി​ല്ല. അ​ച്ഛ​ൻ ഗ​ണ​പ​തി അ​യ്യ​രും അ​മ്മ ലീ​ലാ​മ​ണി​യും പ്ര​ണ​യ വി​വാ​ഹ​മാ​ണ് ചെ​യ്ത​ത്. സ​ഹോ​ദ​രി​മാ​രു​ടേ​തും പ്ര​ണ​യം ത​ന്നെ​യാ​യി​രു​ന്നു.

അ​വ​ർ​ക്കാ​ർ​ക്കും അ​റേ​ഞ്ച്ഡ് മാ​ര്യേ​ജ് പ​രി​ച​യ​മേ​യി​ല്ല. ഒ​ന്നി​നും അ​നു​വാ​ദം ചോ​ദി​ക്കേ​ണ്ട ആ​വ​ശ്യം വ​ന്നി​ട്ടി​ല്ല. വ​ള​രെ ഫ്രീ​യാ​ണ് വീ​ട്ടി​ൽ. വ​രു​മാ​നം എ​ന്നു​ള്ള രീ​തി​യി​ൽ അ​ഭി​ന​യം എ​ത്ര​ത്തോ​ളം വി​ജ​യ​ക​ര​മാ​കും എ​ന്നൊ​രു ടെ​ൻ​ഷ​നു​ണ്ടാ​യി​രു​ന്നു അ​വ​ർ​ക്ക്. എ​ന്നി​ട്ടും തീ​രു​മാ​ന​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ വ​ന്നി​ട്ടി​ല്ല. ഞാ​നും അ​ത്യാ​വ​ശ്യം ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റാ​യി ജീ​വി​ക്കു​ന്ന ആ​ളാ​ണ്-​ദി​വ്യ പ്ര​ഭ പ​റ​യു​ന്നു.

Tags : Divya Prabha Marriage

Recent News

Corehub Up