x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യു​ടെ വി​ല്ല​നാ​യി 'മ​മ്മി' താ​രം അ​ർ​ണോ​ൾ​ഡ് വോ​സ്‌​ലൂ; ക്യാ​ര​ക്ട​ർ പോ​സ്റ്റ​ർ


Published: June 17, 2026 12:31 PM IST | Updated: June 17, 2026 12:31 PM IST

മ​മ്മി സി​നി​മ​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രെ വി​റ​പ്പി​ച്ച ഹോ​ളി​വു​ഡ് താ​രം അ​ർ​ണോ​ൾ​ഡ് വോ​സ്‌​ലൂ വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യു​ടെ വി​ല്ല​നാ​കു​ന്നു. രാ​ഹു​ൽ സ​ൻ​ക്രി​ത്യാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പീ​രി​ഡ് ആ​ക്‌​ഷ​ൻ ത്രി​ല്ല​ർ ര​ണ​ബാ​ലി​യി​ലാ​ണ് അ​ർ​ണോ​ൾ​ഡ് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. 

ബ്രി​ട്ടി​ഷ് ഓ​ഫി​സ​റു​ടെ ക​ഥാ​പാ​ത്ര​മാ​യാ​കും അ​ദ്ദേ​ഹം പ്ര​ത്യ​ക്ഷ​പ്പെ​ടു​ക. അ​ദ്ദേ​ഹ​ത്തി​ന്‍റെ ക്യാ​ര​ക്ട​ര്‍ പോ​സ്റ്റ​ർ അ​ണി​യ​റ​ക്കാ​ർ പു​റ​ത്തി​റ​ക്കി.
 
ടാ​ക്സി​വാ​ല എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം രാ​ഹു​ലും വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യും ഒ​ന്നി​ക്കു​ന്ന സി​നി​മ കൂ​ടി​യാ​ണി​ത്. 1854-നും 1878-​നും ഇ​ട​യി​ൽ, ബ്രി​ട്ടി​ഷ് കോ​ള​നി വാ​ഴ്ച അ​തി​ന്‍റെ ഉ​ന്ന​തി​യി​ൽ നി​ന്ന കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

യ​ഥാ​ർ​ഥ ച​രി​ത്ര സം​ഭ​വ​ങ്ങ​ളി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട ഈ ​സി​നി​മ, ചെ​റു​ത്തു​നി​ൽ​പ്പ്, വി​പ്ല​വം, സ്വ​ത്വം എ​ന്നീ പ്ര​മേ​യ​ങ്ങ​ളെ​യാ​ണ് ആ​സ്പ​ദ​മാ​ക്കു​ന്ന​ത്.

മൈ​ത്രി മൂ​വി മേ​ക്കേ​ഴ്‌​സി​ന്‍റെ ബാ​ന​റി​ൽ ന​വീ​ൻ യെ​ർ​നേ​നി​യും വൈ ​ര​വി​ശ​ങ്ക​റും ചേ​ർ​ന്നാ​ണ് നി​ർ​മാ​ണം. വ​മ്പ​ൻ ക്യാ​ൻ​വാ​സും വൈ​കാ​രി​ക മു​ഹൂ​ർ​ത്ത​ങ്ങ​ളും സ​മ​ന്വ​യി​പ്പി​ക്കു​ന്ന ഈ ​ചി​ത്രം, തെ​ലു​ങ്ക് പീ​രി​യ​ഡ് സി​നി​മ​ക​ൾ​ക്ക് ഒ​രു പു​തി​യ അ​ള​വു​കോ​ൽ സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ചി​ത്ര​ത്തി​ൽ ര​ശ്മി​ക മ​ന്ദാ​ന​യാ​ണ് നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. ചി​ത്രം സെ​പ്റ്റം​ബ​ർ 11ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

Tags : Arnold Vosloo Vijay Devarakonda ranabali

Recent News

Corehub Up