പ്രശാന്ത് മോഹൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സത്യത്തിൽ സംഭവിച്ചത് എന്ന സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ നിധി വേട്ട പ്രധാന ഇതിവൃത്തം ആകുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ആസ്വദിക്കാവുന്ന നർമ്മരംഗങ്ങൾ ചിത്രത്തിൽ ഉൾക്കൊണ്ടിരിക്കുന്നു.
ഈ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ ജനശ്രദ്ധ നേടി കഴിഞ്ഞു. കാവാലം നാരായണ പണിക്കരുടെ രചനയിൽ ബെന്നി ഫെർണാണ്ടസ്, കാവാലം ശ്രീകുമാർ, മധു പോൾ എന്നിവർ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നു.
ആകാശ് മേനോൻ, ദിൽഷാന, ദിലീഷ് പോത്തൻ, ജോണി ആന്റണി, ശ്രീകാന്ത് മുരളി, കോട്ടയം രമേശ്, ടി.ജി. രവി, ജോജി ജോൺ, നസീർ സംക്രാന്തി, ബൈജു എഴുപുന്ന, കലാഭവൻ റഹ്മാൻ, ജയകൃഷ്ണൻ, വിജിലേഷ്, സിനോജ് വർഗീസ്, ജി. സുരേഷ് കുമാർ, ശിവൻ സോപാനം, പുളിയനം പൗലോസ്, ഭാസ്കർ അരവിന്ദ്, സൂരജ് ടോം, അശ്വതി ശ്രീകാന്ത്, കുളപ്പുള്ളി ലീല,ശൈലജ കൃഷ്ണദാസ്,പ്രതിഭ പ്രതാപചന്ദ്രൻ, പാർവതി രാജൻ ശങ്കരാടി, സുഷമ അജയൻ, ഗായത്രി ദേവി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
പിആർ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ പ്രശാന്ത് മോഹൻ, കോട്ടയം രമേശ് എന്നിവർ ചേർന്നു നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ജി. മധു നിർവഹിക്കുന്നു. എഡിറ്റർ-സുനീഷ് സെബാസ്റ്റ്യൻ.
പ്രൊഡക്ഷൻ കൺട്രോളർ അമ്പിളി കോട്ടയം, കലകെ കൃഷ്ണൻകുട്ടി, മേക്കപ്പ്-പട്ടണം ഷാ, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ,സ്റ്റിൽസ്-ശിവൻ മലയാറ്റൂർ,പരസ്യകല-ആർട്ടോകാർപ്പസ്,ചീഫ് അസോ. ഡയറക്ടർ ലിനു ആന്റണി,ബിജിഎം-മധു പോൾ,വിഎഫ്എക്സ്-ടിറ്റോ,അജീഷ് പി തോമസ്. നൃത്ത സംവിധാനം-ഇംതിയാസ് അബൂബക്കർ, സൗണ്ട് ഡിസൈൻ-അരുൺ രാമവർമ്മ, സംഘട്ടനം അഷറഫ് ഗുരുക്കൾ, പിആർഒ എ.എസ്. ദിനേശ്.
Tags : Sathyathil Sambhavichathu Akash Menon dileesh pothan