ജയറാം - ഉർവശി ടീം വീണ്ടും ഒന്നിക്കുന്ന തമിഴ് ചിത്രം ‘പരിമള ആൻഡ് കോ’ ട്രെയിലർ പുറത്തിറങ്ങി. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ക്രൈം കോമഡി ചിത്രം ജൂൺ അഞ്ചിന് ആഗോള റിലീസായി തിയറ്ററുകളിലെത്തും. ചിത്രം കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്.
ഒരു ഗുണ്ടയുടെ കൊലപാതകവും അതേ തുടർന്നുള്ള പോലീസ് അന്വേഷണവുമാണ് ചിത്രം പറയുന്നത്. ‘ദൃശ്യം’ തമിഴ് പതിപ്പായ ‘പാപനാശം’ സിനിമയുടെ റഫറൻസുകളൊക്കെ ചിത്രത്തിന്റെ ട്രെയിലറില്‍ വന്നു പോകുന്നുണ്ട്.
വിജയ് സേതുപതി - നിത്യ മേനൻ ചിത്രം തലൈവൻ തലൈവിക്ക് ശേഷം പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.മിഷ്കിൻ, യോഗി ബാബു, സാൻഡി, സഞ്ജന കൃഷ്ണമൂർത്തി, അനന്തിക സനിൽകുമാർ, സന്തോഷ് ശോഭൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ജോർജ് സി വില്യംസ് ഛായാഗ്രഹണവും ഫോക്സ്ൻ സംഗീതവും നിർവഹിക്കുന്നു.
എഡിറ്റർ: പ്രദീപ് ഇ രാഗവ്, കലാസംവിധാനം: ടി രാമലിംഗം, സംഘട്ടനം: കലൈ കിംഗ്സൺ. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബൂഷൻ പാർട്ണർ. പിആർഒ ശബരി.
Tags : Parimala and Co Jayaram Urvasi