രണ്‍വീര്‍ സിംഗിന്റെ ധുരന്ധര്‍: ദി റിവഞ്ച് വമ്പന്‍ വിജയമായതില്‍ സന്തോഷം പ്രകടിപ്പിച്ച് നടി മൃണാള്‍ ഠാക്കൂര്‍. താന്‍ സിനിമയില്‍ നിലനില്ക്കാന് കാരണം രണ്വീറാണെന്നും രണ്‍വീര്‍ തന്റെ ഭാഗ്യനക്ഷത്രമാണെന്നും മൃണാള്‍ പറഞ്ഞു.
എന്റെ ഹൃദയം സന്തോഷം കൊണ്ട് തുടിക്കുകയാണ്. രണ്‍വീറാണ് എന്റെ ഭാഗ്യനക്ഷത്രം. ഞാന്‍ സിനിമയില്‍ നിലനില്ക്കുന്നതിന്റെ ഒന്നാമത്തെ കാരണം അദ്ദേഹമാണ്. ഞാന്‍ രണ്‍വീറിനൊപ്പം പരസ്യചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ആ പരസ്യം ഹിറ്റായതിനെ തുടര്‍ന്നാണ് സിനിമാപ്രവര്‍ത്തകര്‍ എന്നെ ശ്രദ്ധിച്ചുതുടങ്ങിയത്. അതിന്റെ മുഴുവന്‍ ക്രെഡിറ്റും ഞാന്‍ രണ്‍വീറിന് നല്കുന്നു.
ഈ മനുഷ്യന് എന്നെ വളരെയധികം സഹായിച്ചു. ഇത്രയും പോസിറ്റീവായ മനുഷ്യന് വേറെയില്ല. ഈ വിജയങ്ങളെല്ലാം അദ്ദേഹം അര്‍ഹിക്കുന്നു- മൃണാള്‍ ഠാക്കൂര്‍ പറഞ്ഞു.
അതേസമയം ധുരന്ധര്‍: ദി റിവഞ്ച് മാര്‍ച്ച് 19നാണ് തീയറ്ററുകളിലെത്തിയത്. ഹിന്ദിക്ക് പുറമെ എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലും ചിത്രം തീയറ്ററുകളിലെത്തി. പാകിസ്താനിലേക്ക് പോയ ഇന്ത്യന്‍ ചാരന് ഹംസ അലി മസാരിയായി രണ്‍വീര്‍ സിങ് തകര്‍ത്താടിയ ചിത്രം ഇതിനകം ആയിരം കോടിയിലേറെ നേടിക്കഴിഞ്ഞു.
Tags : Ranveer singh Mrunal Thakur Indian actress