x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​രോ ഫ്രെ​യി​മും യു​ദ്ധ​ഭേ​രി പോ​ലെ; ധു​ര​ന്ധ​ർ 2നെ ​പ്ര​ശം​സി​ച്ച് ഋ​ഷ​ഭ് ഷെ​ട്ടി


Published: March 23, 2026 11:06 AM IST | Updated: March 23, 2026 11:06 AM IST

ര​ൺ​വീ​ർ സിം​ഗ് നാ​യ​ക​നാ​യ ധു​ര​ന്ധ​ർ ദി ​റി​വ​ഞ്ച് എ​ന്ന ചി​ത്ര​ത്തെ പ്ര​ശം​സി​ച്ച് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ഋ​ഷ​ഭ് ഷെ​ട്ടി.

ഓ​രോ ഫ്രെ​യി​മും യു​ദ്ധ​ഭേ​രി പോ​ലെ തോ​ന്നി​ച്ചു എ​ന്നാ​ണ് ധു​ര​ന്ധ​ർ-2​നെ​ക്കു​റി​ച്ച് ഋ​ഷ​ഭ് ഷെ​ട്ടി കു​റി​ച്ച​ത്.

‘ധു​ര​ന്ധ​ർ: ദി ​റി​വ​ഞ്ച് ആ​ദ്യ രം​ഗം മു​ത​ൽ നി​ങ്ങ​ളെ പി​ടി​ച്ചി​രു​ത്തു​ന്നു, ഇ​ത് വെ​റു​മൊ​രു ര​ണ്ടാം ഭാ​ഗ​മ​ല്ല, മ​റി​ച്ച് ഒ​രു പ്ര​സ്താ​വ​ന​യാ​ണ് എ​ന്ന് അ​ദ്ദേ​ഹം കു​റി​ച്ചു. ചി​ത്ര​ത്തി​ലെ ക​ഥ​പ​റ​ച്ചി​ലി​നെ​യും അ​ഭി​നേ​താ​ക്ക​ളു​ടെ പ്ര​ക​ട​ന​ങ്ങ​ളെ​യും അ​ദ്ദേ​ഹം വാ​നോ​ളം പു​ക​ഴ്ത്തി.

സ​ഞ്ജ​യ് ദ​ത്തി​ന്‍റെ പ്ര​ക​ട​ന​ത്തെ ഋ​ഷ​ഭ് പ്ര​ത്യേ​കം പ​രാ​മ​ർ​ശി​ച്ചു. ആ​ർ. മാ​ധ​വ​ൻ, അ​ർ​ജു​ൻ രാം​പാ​ൽ എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​ങ്ങ​ളെ​യും ഷെ​ട്ടി പ്ര​ശം​സി​ച്ചു.

വി​കാ​സ് നൗ​ല​ഖ​യു​ടെ ദൃ​ശ്യ​ങ്ങ​ളും ശാ​ശ്വ​ത സ​ച്ദേ​വി​ന്‍റെ സം​ഗീ​ത​വും ശി​വ​കു​മാ​ർ വി. ​പ​ണി​ക്ക​രു​ടെ എ​ഡി​റ്റിം​ഗും സി​നി​മ​യെ മ​റ്റൊ​രു ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി​യെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags : Rishabh Shetty Durandhar 2 ranveer singh

Recent News

Corehub Up