ഇടതുപക്ഷ സർക്കാരിന്റെ തുടർഭരണത്തിനായി കാത്തിരിക്കുകയാണെന്ന് നടനും സംവിധായകനുമായ സോഹൻ സീനുലാൽ. അധികാരത്തിൽ വരേണ്ടത് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണെന്നും അല്ലാതെ തമ്മിലടിക്കുന്നവരുടെ കൂട്ടമല്ലെന്നും സോഹന്‍ പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.
കേരളം മുഴുവന്‍ ഒരു ഭരണ തുടര്‍ച്ചയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. ഒരുപാട് കാര്യങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങി വച്ചിട്ടുണ്ട്. ഒരുപാട് കാര്യങ്ങള്‍ നടപ്പിലാക്കി.
അതിനൊരു തുടര്‍ച്ച വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നത് സ്വാഭാവികമല്ലേ. പിണറായി സര്‍ക്കാര്‍ തന്നെ തുടരട്ടെ. എന്തെങ്കിലുമൊക്കെ ജനങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന സര്‍ക്കാര്‍ വരണമെന്നല്ലേ നമ്മളൊക്കെ ആഗ്രഹിക്കുക. അല്ലാതെ തമ്മിലടിക്കുന്ന ഒരുകൂട്ടം അധികാരത്തിലേക്ക് വന്നാലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ നമുക്ക് അറിയാമല്ലോ. സോഹൻ പറഞ്ഞു.
അതേസമയം, യുഡിഎഫ് ഭരണത്തില്‍ വരികയാണെങ്കില്‍ ആരായിരിക്കും മുഖ്യമന്ത്രി എന്ന ചോദ്യത്തിന് പരിഹാസ മറുപടിയാണ് സോഹൻ നൽകിയത്. അത് യുഡിഎഫിന് തന്നെ അറിയില്ലല്ലോ. അവര്‍ക്കേ അറിയില്ല. പിന്നെ ഞാന്‍ എങ്ങനെ പറയാനാണ് എന്നാണ് സോഹന്‍ മറുപടി നല്‍കിയത്.
ബിജെപിയെക്കുറിച്ചുള്ള ചോദ്യത്തിനും സോഹൻ മറുപടി നൽകി, മതനിരപേക്ഷ മനസാണ് കേരളത്തിന്റേത്. അതുകൊണ്ടു തന്നെ ഫാസിസ്റ്റ്, വര്‍ഗീയത, ഹിന്ദുത്വം എന്നൊക്കെ പറഞ്ഞ് വരുന്നത് ഏത് മതത്തില്‍പ്പെട്ടവരായാലും അംഗീകരിക്കില്ല. കേരളത്തില്‍ പൊതുമനസാണ് എന്നായിരുന്നു സോഹന്‍ സീനുലാലിന്റെ മറുപടി.
Tags : sohan seenulal assembly election ldf udf bjp