താന്തോന്നി എന്ന ചിത്രത്തിനു ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്ത് ബാബുരാജും ബിബിൻ ജോർജും ആദ്യമായി ഒന്നിക്കുന്ന സസ്പെൻസ് ത്രില്ലർ കാറ്റഗറിയിൽ ഒരുങ്ങിയ ചിത്രം ഐസിയു തിയറ്ററുകളിലെത്തി.
സിനിമാമേഖലയിൽ 13 വർഷം തികയുന്ന ബിബിൻ വെടിക്കെട്ട് എന്ന ചിത്രത്തിനു ശേഷം പ്രധാന വേഷത്തിൽ എത്തുന്ന സിനിമയാണിത്. മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോൾ ആണ് ചിത്രത്തിന്റെ നിർമാണം. കഥ, തിരക്കഥ, സംഭാഷണം എന്നിവയൊരുക്കിയിരിക്കുന്നത് സന്തോഷ് കുമാർ.സൂര്യ തമിഴിൽ നിർമിച്ച ഉറിയടി എന്ന സിനിമയിലെ നായിക വിസ്മയ ആണ് ഈ ചിത്രത്തിലെ നായിക. ഗുഡ് ഫെല്ലാസിന്റെ ബാനറിലാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്.
മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ്, നവാസ് വള്ളിക്കുന്ന് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഛായാഗ്രഹണം- സി. ലോകനാഥൻ, സംഗീതം- ജോസ് ഫ്രാങ്ക്ളിൻ, എഡിറ്റിംഗ്- ലിജോ പോൾ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു സുശീലൻ, കലാസംവിധാനം- ബാവ, സംഘട്ടനം- മാഫിയ ശശി, കോസ്റ്റ്യൂം ഡിസൈനർ- സ്റ്റെഫി സേവ്യർ, മേക്കപ്പ്- റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ- വിക്കി, കിഷൻ, ശബ്ദമിശ്രണം- എം.ആർ. രാജാകൃഷ്ണൻ, മാർക്കറ്റിംഗ്- ബ്രിംഗ് ഫോർത്ത്, പിആർഒ- പി.ശിവപ്രസാദ്.
Tags : ICU Suspense crime bibin george