x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജ​യ്‌​യു​ടെ ആ​സ്തി 625 കോ​ടി, ഭാ​ര്യ​യ്ക്ക് 391 പ​വ​ൻ സ്വ​ർ​ണം, ബാ​ങ്ക് ബാ​ല​ൻ​സ് 213 കോ​ടി  


Published: March 31, 2026 09:07 AM IST | Updated: March 31, 2026 09:08 AM IST

ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നാ​യി തി​ങ്ക​ളാ​ഴ്ച​യാ​ണ് വി​ജ​യ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. ഇ​പ്പോ​ഴി​താ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യ്ക്ക് ഒ​പ്പം സ​മ​ര്‍​പ്പി​ച്ച സ​ത്യ​വാം​ഗ്മൂ​ല​ത്തി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന ആ​സ്തി വി​വ​ര​ങ്ങ​ളാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ പ്ര​കാ​രം വി​ജ​യ്ക്ക് 625കോ​ടി​യു​ടെ സ്വ​ത്തു​വ​ക​ക​ളാ​ണ് ഉ​ള​ള​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

615 കോ​ടി സ്വ​ത്തി​ല്‍ 405 കോ​ടി സ്ഥാ​വ​ര സ്വ​ത്തും (ഭൂ​മി, കെ​ട്ടി​ട​ങ്ങ​ൾ എ​ന്നി​വ) 220 കോ​ടി ജം​ഗ​മ​സ്വ​ത്തു​മാ​യാ​ണ് (പ​ണം, വാ​ഹ​നം, ആ​ഭ​ര​ണ​ങ്ങ​ൾ എ​ന്നി​വ) രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

ഇ​ന്ത്യ​ന്‍ ഓ​വ​ര്‍​സീ​സ് ബാ​ങ്ക് ശാ​ഖ​യി​ല്‍ ഏ​ക​ദേ​ശം 213.36 കോ​ടി രൂ​പ ബാ​ല​ന്‍​സാ​യു​ണ്ട്. ആ​ക്‌​സി​സ് ബാ​ങ്കി​ന്‍റെ ഇ​ന്ദി​ര ന​ഗ​ര്‍ ബ്രാ​ഞ്ചി​ല്‍ ഏ​ക​ദേ​ശം 5.79 കോ​ടി രൂ​പ​യു​ടെ സ്ഥി​ര നി​ക്ഷേ​പ​വും വി​ജ​യ്ക്കു​ണ്ട്.

ഭാ​ര്യ സം​ഗീ​ത​യു​ടെ പേ​രി​ല്‍ ഏ​ക​ദേ​ശം 15.51 കോ​ടി രൂ​പ​യു​ടെ ജം​ഗ​മ ആ​സ്തി​ക​ളു​ണ്ടെ​ന്നും സ​ത്യ​വാം​ഗ്മൂ​ലം വെ​ളി​പ്പെ​ടു​ത്തു​ന്നു. സം​ഗീ​ത​യു​ടെ കൈ​വ​ശ​മു​ള്ള പ​ണം (ഒ​രു ല​ക്ഷം രൂ​പ), വി​വി​ധ ബാ​ങ്ക് നി​ക്ഷേ​പ​ങ്ങ​ൾ (ഏ​ക​ദേ​ശം 53 ല​ക്ഷം രൂ​പ​യി​ല​ധി​കം), സ്വ​ർ​ണ്ണ-​വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​ടെ​യെ​ല്ലാം ആ​കെ തു​ക​യാ​ണി​ത്. 

കാ​റു​ക​ളു​ടെ നീ​ണ്ട നി​ര​യും സ​ത്യ​വാം​ഗ് മൂ​ല​ത്തി​ല്‍ വെ​ളി​പ്പെ​ടു​ത്തു​ന്നു​ണ്ട്. ആ​റ് കോ​ടി​യാ​ണ് കാ​റു​ക​ളു​ടെ ആ​കെ മൂ​ല്യം. ബി​എം​ഡ​ബ്ല്യു, 530, ടൊ​യോ​ട്ട ല​ക്സ​സ് 350, ടൊ​യോ​ട്ട വെ​ൽ​ഫ​യ​ർ, BMW I7 എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. കൂ​ടാ​തെ മാ​രു​തി സ്വി​ഫ്റ്റും ഒ​രു ടി​വി​എ​സ് എ​ക്സ് എ​ൽ വാ​ഹ​ന​വും ഉ​ട​മ​സ്ഥ​ത​യി​ലു​ണ്ട്.

കാ​റു​ക​ള്‍​ക്ക് പു​റ​മേ, 1.20 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ഏ​ക​ദേ​ശം 883 ഗ്രാം ​ഭാ​ര​മു​ള്ള സ്വ​ര്‍​ണ്ണാ​ഭ​ര​ണ​ങ്ങ​ളും വി​ജ​യ്‍​യു​ടെ പ​ക്ക​ലു​ണ്ട്. ഭാ​ര്യ സം​ഗീ​ത​യ്ക്ക് 4.07 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ഏ​ക​ദേ​ശം 391 പ​വ​ന്‍ സ്വ​ര്‍​ണ്ണാ​ഭ​ര​ണ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​ഭ​ര​ണ​ങ്ങ​ളും കൈ​വ​ശ​മു​ണ്ട്. ഏ​ക​ദേ​ശം ഒ​രു കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന വ​ജ്ര​ങ്ങ​ളും കു​ടും​ബ​ത്തി​ന് സ്വ​ന്ത​മാ​യു​ണ്ട്. 

സ്വ​കാ​ര്യ സ്വ​ത്തു​ക്ക​ള്‍​ക്കും ബാ​ങ്ക് നി​ക്ഷേ​പ​ങ്ങ​ള്‍​ക്കും പു​റ​മെ ക​മ്പ​നി​ക​ളി​ലും ട്ര​സ്റ്റു​ക​ളി​ലും ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളി​ലും വ​ന്‍ നി​ക്ഷേ​പ​ങ്ങ​ളും വി​ജ​യ്ക്കു​ണ്ട്.

ലോ​ക​മെ​മ്പാ​ടു​മാ​യി ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ ഇ​ത്ത​ര​ത്തി​ല്‍ നി​ക്ഷേ​പ​മാ​യി വി​ജ​യ്ക്കു​ണ്ട്. വി​ദ്യാ​ഭ്യാ​സ, സാ​മൂ​ഹി​ക സ്ഥാ​പ​ന​ള്‍, ക​മ്പ​നി​ക​ള്‍, വ്യ​ക്തി​ക​ള്‍ എ​ന്നി​വ​യി​ലാ​യി 56 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് സ​ത്യ​വാം​ഗ് മൂ​ലം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത്.

വി​ജ​യ് ത​ന്‍റെ പി​താ​വ് എ​സ്.​എ. ച​ന്ദ്ര​ശേ​ഖ​റി​ന് 3.02 കോ​ടി രൂ​പ​യും, അ​മ്മ ശോ​ഭ ച​ന്ദ്ര​ശേ​ഖ​റി​ന് 87.12 ല​ക്ഷം രൂ​പ​യും, ഭാ​ര്യ​യ്ക്ക് 12.6 കോ​ടി രൂ​പ​യും, മ​ക​ൻ ജേ​സ​ൺ സ​ഞ്ജ​യ്ക്ക് 8.78 ല​ക്ഷം രൂ​പ​യും, മ​ക​ൾ ദി​വ്യ ഷാ​ഷ​യ്ക്ക് 4.6 ല​ക്ഷം രൂ​പ​യും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വ്യ​ക്തി​ക​ൾ​ക്കും ക​മ്പ​നി​ക​ൾ​ക്കും വാ​യ്പ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് സ​ത്യ​വാം​ഗ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു.

കൂ​ടാ​തെ, വി​ജ​യ് വി​ദ്യാ​ശ്ര​മ​ത്തി​ന്‍റെ ക​റ​സ്പോ​ണ്ട​ന്‍റാ​യും നാ​ല് ട്ര​സ്റ്റു​ക​ളു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യും ട്ര​സ്റ്റി​യാ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു പു​റ​മെ, അ​ദ്ദേ​ഹ​ത്തി​ന്‍റെ തൊ​ഴി​ൽ സ്വ​യം തൊ​ഴി​ൽ സം​രം​ഭ​ക​നെ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സ്വ​യം തൊ​ഴി​ൽ, പ​ലി​ശ, ആ​സ്തി​ക​ളി​ൽ നി​ന്നു​ള്ള വാ​ട​ക എ​ന്നി​വ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​രു​മാ​ന മാ​ർ​ഗ​ങ്ങ​ൾ.

Tags : Vijay asset tvk

Recent News

Corehub Up