x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്‍റി​മേ​റ്റ് രം​ഗ​ങ്ങ​ൾ ക​ണ്ട ഭാ​ര്യ​യു​ടെ പ്ര​തി​ക​ര​ണം ഇ​താ​യി​രു​ന്നു: വെ​ളി​പ്പെ​ടു​ത്തി യാ​ഷ്  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: August 17, 2026 03:23 PM IST | Updated: August 17, 2026 03:23 PM IST

യാഷ് ടോക്സിക്കിൽ, യാഷ് ഭാര്യയ്ക്കൊപ്പം

ഗീ​തു മോ​ഹ​ൻ​ദാ​സ് ചി​ത്രം ടോ​ക്സി​ക്കി​ലെ ഇ​ന്‍റി​മേ​റ്റ് രം​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും അ​തി​നോ​ട് ത​ന്‍റെ ഭാ​ര്യ രാ​ധി​ക പ്ര​തി​ക​രി​ച്ച​തി​നെ​ക്കു​റി​ച്ചും തു​റ​ന്നു​പ​റ​ഞ്ഞ് ന​ട​ൻ യ​ഷ്.

ഇ​ത്ത​രം രം​ഗ​ങ്ങ​ൾ കാ​ണു​മ്പോ​ൾ പ​ങ്കാ​ളി​ക്ക് അ​സ്വ​സ്ഥ​ത തോ​ന്നു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നും എ​ന്നാ​ൽ ഒ​രു ന​ടി കൂ​ടി​യാ​യ രാ​ധി​ക​യ്ക്ക് ക​ഥാ​പാ​ത്ര​ത്തെ​യും വ്യ​ക്തി​യെ​യും വേ​ർ​തി​രി​ച്ചു കാ​ണാ​നു​ള്ള പ​ക്വ​ത​യു​ണ്ടെ​ന്നും യ​ഷ് പ​റ​ഞ്ഞു. ആ​പ് കി ​അ​ദാ​ല​ത് എ​ന്ന പ​രി​പാ​ടി​യി​ലാ​ണ് താ​രം ഇ​തി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത്.

"ഏ​തൊ​രു പ​ങ്കാ​ളി​ക്കും ഇ​ത് ക​ണ്ടാ​ൽ അ​സ്വ​സ്ഥ​ത തോ​ന്നും, അ​തി​ൽ ക​ള്ളം പ​റ​യേ​ണ്ട​തി​ല്ല. രാ​ധി​ക​യ്ക്കും ഇ​തി​ൽ പൂ​ർ​ണ സ​ന്തോ​ഷം കാ​ണി​ല്ല. എ​ന്നാ​ൽ ഇ​തൊ​രു ക​ല​യാ​ണെ​ന്നും സി​നി​മ​യു​ടെ ക​ഥ​യ്ക്ക് അ​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും ന​മ്മ​ൾ തി​രി​ച്ച​റി​യ​ണം.

ഒ​രു അ​ഭി​നേ​താ​വ് എ​ന്ന നി​ല​യി​ൽ ഞാ​നും എ​ന്‍റെ സു​ര​ക്ഷി​ത വ​ല​യ​ത്തി​ന് പു​റ​ത്തു​ക​ട​ന്നാ​ണ് ഇ​ത് ചെ​യ്ത​ത്.

രാ​ധി​ക​യും ഒ​രു ന​ടി​യാ​ണ്. അ​തി​നാ​ൽ കാ​മ​റ​യ്ക്ക് മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത് അ​വ​ളു​ടെ ഭ​ർ​ത്താ​വ​ല്ല, ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ഒ​രു ന​ട​ൻ മാ​ത്ര​മാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കാ​നു​ള്ള പ​ക്വ​ത അ​വ​ൾ​ക്കു​ണ്ട്. എ​ന്നെ അ​വ​ൾ​ക്ക് പൂ​ർ​ണ വി​ശ്വാ​സ​മു​ണ്ട്. യ​ഷ് പ​റ​ഞ്ഞു.

ഓ​ഗ​സ്റ്റ് 26ന് ​ചി​ത്രം ആ​ഗോ​ള​ത​ല​ത്തി​ൽ തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും. കി​യാ​ര അ​ദ്വാ​നി, ന​യ​ൻ​താ​ര, ഹു​മ ഖു​റേ​ഷി, രു​ക്മി​ണി വ​സ​ന്ത്, താ​ര സു​താ​ര്യ എ​ന്നി​വ​രാ​ണ് സി​നി​മ​യി​ലെ മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

 

 

 

 

 

 

 

 

 

Tags : Yash Intimate Scenes Wife' Reaction

Recent News

Corehub Up